കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ ഗോവന്‍ സര്‍ക്കാര്‍; മരുന്നു നിര്‍മ്മാണത്തിനെന്ന് വിശദീകരണം
കഞ്ചാവുചെടികള്‍ വളര്‍ത്തുന്നത് നിയമവിധേയമാക്കാനുള്ള നീക്കങ്ങളുമായി ഗോവന്‍ സര്‍ക്കാര്‍. മരുന്ന് നിര്‍മ്മാണത്തിനായി മാത്രമായുള്ള കഞ്ചാവ് കൃഷി ചെയ്യാനുള്ള അനുമതി ലഭ്യമാക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. നാട്ടിലെ വ്യവസായമെന്ന രീതിയില്‍ കഞ്ചാവ് കൃഷിയെ മാറ്റിയെടുക്കാനാണ് തങ്ങളുടെ പദ്ധതിയിയെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാറായിട്ടില്ലെന്നും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രസ്തുത പദ്ധതി കഞ്ചാവ് ദുരുപയോഗം തടയാനുള്ള കൃത്യമായ തയ്യാറെടുപ്പുകളോടെ മാത്രമേ നടപ്പില്‍വരുത്തുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. കഞ്ചാവ് ഉല്‍പ്പാദകരില്‍ നിന്നും മരുന്ന് കമ്പനികളിലേക്ക് നേരിട്ട് കഞ്ചാവെത്തിക്കുമെന്നും ഇതിന് കൃത്യമായ […]