നിക്കി ഗല്‍റാണിയും ആദി പിനി ഷെട്ടിയും വിവാഹിതരായി
തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയും നടന്‍ ആദി പിനി ഷെട്ടിയും വിവാഹിതരായി. ചെന്നൈയിലെ ഒരു ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മെഹന്ദി ചടങ്ങില്‍ ‘ആലുമാ ഡോലുമ’ എന്ന ഗാനത്തിന് ആദിയുടെ അടുത്ത സുഹൃത്തുക്കളും നടന്മാരുമായ നാനിയും സന്ദീപ് കിഷനും നൃത്തം ചെയ്യുന്നത് വീഡിയോയിലുണ്ട്. വൈകുന്നേരം നടന്ന പാര്‍ട്ടിയില്‍ അഭിനേതാക്കളായ ആര്യയും ഭാര്യ സയേഷയും പങ്കെടുത്തു. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും […]





