Entertainment News

ഗോവിന്ദ് പത്മസൂര്യയ്ക്കും ഗോപികയ്ക്കും മാഗല്യം;വിവാഹം നിശ്ചയിച്ചെന്ന് താരം

  • 22nd October 2023
  • 0 Comments

നടന്‍ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരാകുന്നു. അഷ്ടമി ദിനത്തിൽ ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന് ജി.പിയെന്ന് ആരാധകർ ആരാധകർ വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വളരെ സന്തോഷത്തോടുകൂട ഇക്കാര്യം ഞങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുന്നു . ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്.വീട്ടുകാരാണ് ഞങ്ങളോട് തമ്മിൽ കാണാൻ പറഞ്ഞത്. ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്നേഹം […]

Entertainment National

രാഘവ് ഛദ്ദയും പരിണീതി ചോപ്രയും വിവാഹിതരായി

  • 25th September 2023
  • 0 Comments

ഉദയ്പൂർ: ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും ബോളിവുഡ് താരം പണീതി ചോപ്രയും വിവാഹിതരായി. ഞായറാഴ്ച രാജസ്ഥാനിലെ ഉയദ്പൂരിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരും ഇൻസ്റ്റഗ്രാമിൽ പ​ങ്കുവെച്ച വിവാഹ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രമുഖർ അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസ അറീയിച്ച് രംഗത്തെത്തിയത്. ഏറെ നാളായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നെന്നും പരസ്‌പരം ഒന്നിക്കാതെ ജീവിക്കാൻ കഴിയുമായിരുന്നില്ലെന്നും ഒടുവിൽ ഒന്നിക്കാനുള്ള ഭാഗ്യം ലഭിച്ചെന്നും ദമ്പതികൾ ​ചിത്രങ്ങൾക്കൊപ്പം കുറിച്ചു. വിവാഹത്തിനെത്തുന്നവരെ സ്വീകരിക്കാൻ ഉദയ്പൂർ […]

Entertainment

നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി; നിറസാന്നിധ്യമായി മോഹൻലാലും ശ്രീനിവാസനും

  • 3rd November 2022
  • 0 Comments

തിരുവനന്തപുരം: യുവ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. സംരംഭകയായ അദ്വൈത ശ്രീകാന്താണ് വധു. മെറിലാൻഡ് ഫിലിം സ്റ്റുഡിയോയായ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്മണ്യം. തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗന്റെയും സുജ മുരുഗന്റെയും മകനാണ് വിശാഖ്. 2019ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു വിശാഖ് നിർമാണരംഗത്തേക്ക് എത്തിയത്. മെറിലാൻഡ് സിനിമാസിൻറെ ബാനറിൽ ഹൃദയം നിർമിച്ചതും വിശാഖ് തന്നെ. തിരുവനന്തപുരത്തു ബ്ലെൻഡ് റെസ്റ്റോബാർ നടത്തുകയാണ് വധു അദ്വൈത […]

Entertainment

ഈഫൽ ടവറിന് മുന്നിൽ നിന്ന് പ്രണയം പങ്കുവെച്ച് ഹൻസികയും ഭാവിവരനും

  • 2nd November 2022
  • 0 Comments

തെന്നിന്ത്യൻ താരം ഹൻസികയുടെ വിവാഹം സംബന്ധിച്ച് കുറച്ചുനാളുകളായി സോഷ്യൽ മിഡിയയിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ നിരവധി വന്നെങ്കിലും താരം ഇതുവരെ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഹൻസിക തന്നെ തന്റെയും പ്രതിശ്രുത വരന്റെയും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലാണ് ഈഫൽ ടവറിന് മുന്നിൽ നിന്നുകൊണ്ട് ഹൃദയം കൈമാറുന്ന മനോഹര ചിത്രങ്ങൾ പങ്കുവച്ചത്. സംരംഭകനായ സോഹേൽ ഖാട്ടൂരിയാണ് ഹൻസികയുടെ വരൻ. സോഹേൽ ഹൻസികയോട് വിവാഹ അഭ്യർത്ഥ നടത്തുന്ന മനോഹര ദൃശ്യങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പ്രണയ നഗരമെന്നറിയപ്പെടുന്ന പാരീസിൽ […]

Entertainment

നടി ശ്രുതി സുരേഷും പാൽതു ജാൻവറിന്റെ സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി

  • 11th September 2022
  • 0 Comments

നടി ശ്രുതി സുരേഷും സംവിധായകൻ സംഗീത് പി രാജനും വിവാഹിതരായി. നടി ശ്രുതി സുരേഷ് വിവാഹിതയായി. സൂപ്പർ ഹിറ്റ് ചിത്രമായ പാൽതു ജാൻവറിന്റെ സംവിധായകൻ കൂടിയാണ് സംഗീത്. ചിത്രത്തിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്തിരുന്നത് ശ്രുതി ആയിരുന്നു. കരിക്ക് ഫ്ലിക്കിന്റെ പ്ലസ് ടു ക്ലാസ്, റോക്ക് പേപ്പര്‍ സിസേഴ്സ് തുടങ്ങിയ വെബ്‌സീരിസിലൂടെയാണ് ശ്രുതി സുരേഷ് കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇതിന് പിന്നാലെ ജൂണ്‍, അന്താക്ഷരി, ഫ്രീഡം ഫൈറ്റ്, ജനമൈത്രി, അര്‍ച്ചന 31 നോട്ട് ഔട്ട്, സുന്ദരി […]

Kerala News

പൊലീസിനെ പ്രദര്‍ശന വസ്തുവാക്കരുത്; കണ്ണൂരില്‍ വിവാഹത്തിന് കാവലിന് 4 പൊലീസുകാര്‍, പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

  • 1st August 2022
  • 0 Comments

വിവാഹ സല്‍ക്കാരത്തിന് പൊലീസ് ഉദ്യോഗസ്ഥരെ വാടകയ്ക്ക് നല്‍കിയതിനെതിരെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. കണ്ണൂര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ടാണ് പാനൂരില്‍ നടന്ന കല്യാണത്തിന് നാല് പൊലീസുകാരെ വിട്ട് നല്‍കിയത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് അസോസിയേഷന്‍ പരാതി നല്‍കി. പൊലീസിനെ പ്രദര്‍ശന വസ്തുവാക്കരുത് എന്ന് ഓഫീസേഴ്‌സ് അസോസിയേഷന്‍ പരാതിയില്‍ പറഞ്ഞു. ആഡംബര കല്യാണത്തിനോ കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല പൊലീസെന്ന് ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു പ്രതികരിച്ചു. വ്യക്തികളുടെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്ന വിഐപി, അയാളെ സംബന്ധിച്ച് […]

National News

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ വിവാഹിതനാകുന്നു

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ നാളെ വീണ്ടും വിവാഹിതനാവുന്നു. ഡോക്ടര്‍ ഗുര്‍പ്രീത് കൌര്‍ ആണ് വധു. തലസ്ഥാനമായ ചണ്ഡീഗഡില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് ചുരുക്കം അതിഥികളെ മാത്രമേ ക്ഷണിച്ചിട്ടുള്ളു. അടുത്ത കുടുംബാംഗങ്ങളെ കൂടാതെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളും ചണ്ഡീഗഡിലെത്തും. ആറ് വര്‍ഷം മുമ്പ് ആദ്യ ഭാര്യയില്‍ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹമോചനം നേടിയിരുന്നു. ഇന്ദര്‍പ്രീത് കൗറിനെയാണ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇവര്‍ അമേരിക്കയിലാണ് […]

National News

വിവാഹ വേദിയില്‍ വരന്റെ തോക്കുകൊണ്ടുള്ള ആഘോഷം, വെടിയേറ്റ് സൈനികന്‍ മരിച്ചു

  • 24th June 2022
  • 0 Comments

വിവാഹ വേദിയില്‍ വരന്‍ നടത്തിയ തോക്കുകൊണ്ടുള്ള ആഘോഷത്തില്‍ വെടിയേറ്റ് വരന്റെ സുഹൃത്ത് മരിച്ചു. സോന്‍ഭദ്ര ജില്ലയിലെ ബ്രഹ്‌മനഗര്‍ ഏരിയയിലാണ് സംഭവം. രഥത്തില്‍ നില്‍ക്കുന്ന വരന്‍ മനീഷ് മദേശിയയുടെ ചുറ്റും ആളുകൂടി നില്കുകയിരുന്നു. ആഘോഷത്തിനിടക്ക് മനീഷ് ആകാശത്തേക്ക് വെടിയുതിര്‍ക്കാന്‍ ശ്രമിച്ചേങ്കിലും വെടിയേല്‍ക്കുന്നത് താഴെ നില്‍ക്കുന്ന തന്റെ സുഹൃത്തിനാണ്. ആര്‍മി ജവാന്‍ ബാബു ലാല്‍ യാദവാണ് മരിച്ചത്. വരന്‍ ഉപയോഗിച്ച തോക്ക് യാദവിന്റേതായിരുന്നു. വരനും യാദവും സുഹൃത്തുക്കളാണെന്ന് സോന്‍ഭദ്ര പൊലീസ് സൂപ്രണ്ട് അമ്രേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചു. വെടിയുതിര്‍ത്ത ഉടന്‍ […]

Entertainment News

ഗായിക മഞ്ജരി വിവാഹിതയാകുന്നു, വരന്‍ ബാല്യകാല സുഹൃത്ത്, വിവാഹം നാളെ

  • 23rd June 2022
  • 0 Comments

ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിന്‍ ആണ് വരന്‍. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്. അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും വിരുന്ന് സല്‍ക്കാരം. മസ്‌ക്കറ്റിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിന്‍.

Entertainment News

നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ ക്ഷണക്കത്ത് വൈറല്‍, വിവാഹം നാളെ

സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും താരവിവാഹം നാളെ. വിവാഹത്തിന്റെ ക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ് ആണ്. വിവാഹ ക്ഷണപത്രത്തിന്റെ വീഡിയോ രൂപവും പ്രചരിക്കുന്നുണ്ട്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. രാവിലെ 8.30ന് ചടങ്ങുകള്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ക്കുള്ള ഡ്രസ് കോഡ് അടക്കമുള്ള കാര്യങ്ങള്‍ ക്ഷണക്കത്തില്‍ അറിയിച്ചിട്ടുണ്ട്. എത്തനിക് പേസ്റ്റര്‍സ് ആണ് ഡ്രസ് കോഡ്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങള്‍ക്കും പ്രവേശനമില്ല. പകരം, വ്യാഴാഴ്ച ഉച്ചയോടെ വിവാഹചിത്രങ്ങള്‍ […]

error: Protected Content !!