ശബരിമലയ്ക്ക് നവീകരിച്ച വെബ്സൈറ്റ്; ആറ് ഭാഷകളിൽ വിവരങ്ങൾ ലഭ്യമാകും
മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു കേരള സർക്കാരിന്റെ നവീകരിച്ച ശബരിമല വെബ്സൈറ്റ് sabarimala.kerala.gov.in സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ളീഷ്, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ആറ് ഭാഷകളിൽ പുതിയ വെബ്സൈറ്റ് ലഭ്യമാണ്. സന്നിധാനത്തെ പൂജകളും താമസവും വിർച്വൽ ക്യൂവും ഓൺലൈനായി ബുക്കുചെയ്യാൻ വെബ്സെറ്റിലൂടെ സാധിക്കും. പൂജാസമയം, വഴിപാടുതുക, ശബരിമലയിലേക്ക് എത്തിച്ചേരുന്ന വിധം, തീർഥാടകർക്കുള്ള സൗകര്യങ്ങൾ, തീർഥാടകർ പാലിക്കേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, ചികിത്സാസൗകര്യം ഉൾപ്പെടെ ബന്ധപ്പെടേണ്ട നമ്പരുകൾ, ശബരിമലയെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങൾ, […]

