Entertainment News

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വെബ് സീരീസിന് പുരസ്കാരം;പ്രഖ്യാപിച്ച് അനുരാഗ് താക്കൂർ

  • 19th July 2023
  • 0 Comments

ഈ വർഷം മുതൽ ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വെബ് സീരീസിന് പുരസ്കാരം.ഐഎഫ്എഫ്ഐയിലെ പുതിയ മത്സര വിഭാഗം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ഇന്നലെ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു ദൃശ്യ മേഖലയിൽ ഏറെ കഴിവുള്ളവരുള്ള ഇടമാണ് ഇന്ത്യ. ലോകത്തെ നയിക്കാൻ തയ്യാറുള്ള, ഒരു കോടി സ്വപ്നങ്ങളുള്ള, ഉയർച്ചയും അഭിലാഷവുമുള്ള ഒരു പുതിയ ഇന്ത്യയുടെ കഥ പറയാൻ ഞാൻ നിങ്ങളെ സ്വാ​ഗതം ചെയ്യുന്നു. കലാപരമായ മികവ്, മികച്ച കഥപറച്ചിൽ, സാങ്കേതിക വൈദഗ്ധ്യം, സ്വാധീനം എന്നിവ ഉൾക്കൊള്ളുന്ന […]

Entertainment News

ക്രിയേറ്റീവായ കഥ പറച്ചിലുകാരുള്ള രാജ്യമാണ് ഇന്ത്യ; അടുത്ത മണി ഹീസ്റ്റും സ്‌ക്വിഡ് ഗെയിമും ഇന്ത്യയില്‍ നിന്നുമാകാമെന്നും നെറ്റ്ഫ്‌ളിക്‌സ്

  • 12th March 2022
  • 0 Comments

നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച മിസ്റ്ററി, ക്രൈം, സസ്‌പെന്‍സ്, സര്‍വൈവല്‍, ത്രില്ലര്‍ ശ്രേണിയിലുള്ള സ്‌ക്വിഡ് ഗെയിം, മണി ഹെയിസ്റ്റ് തുടങ്ങിയ സീരിസുകള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്ത്യയിലും ഈ നെറ്റ്ഫ്ലിക്സ് സീരിസുകര്‍ക്ക് നിരവധി ആരാധകരാണുള്ളത്. എന്നാല്‍ ഇത്തരം വിദേശ സീരീസുകള്‍ ആഘോഷമാക്കാനും ആസ്വദിക്കാനും മാത്രമല്ല സ്വന്തമായി ഇത്തരം സീരീസുകര്‍ നിര്‍മ്മിക്കാനും ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞേക്കാം എന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. നാളത്തെ സ്‌ക്വിഡ് ഗെയിമും മണി ഹെയ്സ്റ്റുമെല്ലാം ഇന്ത്യയില്‍ നിന്നാകുമെന്ന നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടന്റ് ഓഫിസര്‍ ടെഡ് സറാണ്ടോസിന്റെ […]

Entertainment News

അമീഷ് ത്രിപാഠിയുടെ മെലൂഹയിലെ ചിരഞ്ജീവികൾ വെബ് സീരീസാവുന്നു

  • 9th March 2022
  • 0 Comments

അമീഷ് ത്രിപാഠിയുടെ ശിവ നോവൽ സീരീസിൽ ഉൾപ്പെട്ട മെലൂഹയിലെ ചിരഞ്ജീവികൾ, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നീ നോവലുകൾ വെബ് സീരീസാകുന്നു. മിസ്റ്റർ ഇന്ത്യ, ബാൻഡിറ്റ് ക്വീൻ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ശേഖർ കപൂറാണ് ശിവ’ എന്ന പേരിലിറങ്ങുന്ന മെലൂഹയിലെ ചിരഞ്ജീവികൾ സംവിധാനം ചെയ്യുന്നത് .ഇൻ്റർനാഷണൽ ആർട്ട് മെഷീനാണ് പരമ്പര നിർമിക്കുക.ശേഖറിനൊപ്പം ഫാമിലി മാൻ 2വിൽ ഡയലോഗുകൾ എഴുതിയ സുപൺ എസ് വർമയും സംവിധാനത്തിൽ പങ്കാളിയാവും. മെലൂഹ എന്ന സ്ഥലത്ത് 1900 ബിസിയിൽ നടക്കുന്ന കഥയാണ് […]

Entertainment News

അനാമിക ആനന്ദ് ഈ ഗെയിമിൽ വിജയിക്കുമോ?; ദി ഫെയിം ഗെയിം 25-ന് നെറ്റ്ഫ്ലിക്സിൽ

  • 4th February 2022
  • 0 Comments

മാധുരി ദീക്ഷിത് വെബ്‌സീരീസിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ‘ദി ഫെയിം ഗെയിം’ ഫെബ്രുവരി 25-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ‘ദി ഫെയിം ഗെയിം’ റിലീസ് തീയതി പ്രഖ്യാപിച്ചത്. അനാമിക എന്ന കഥാപാത്രത്തെയാണ് മാധുരി സീരീസിൽ അവതരിപ്പിക്കുന്നത്. ”ജീവിതത്തിൽ എല്ലാത്തിനും വിലയുണ്ട്. അത് പ്രശസ്തിയായാലും ഭാഗ്യമായാലും. എന്ത് വിലയാണ് അനാമിക ഇന്നത്തെ താരമാകാൻ കൊടുക്കുക? ‘ദി ഫെയിം ഗെയിം’ സീരീസ് ഫെബ്രുവരി 25ന്” എന്നാണ് നെറ്റ്ഫ്ലിക്സിന്റെ എഫ്ബി പേജിൽ കുറിച്ചത്.നിർമ്മാതാവ് കരൺ ജോഹറും മാധുരിയുടെ […]

Entertainment News

‘ആശ്രം’ വെബ് സീരീസ് ചിത്രീകരണത്തിനിടെ ബജ്‌റംഗ്ദള്‍ പ്രവർത്തകരുടെ ആക്രമണം

  • 25th October 2021
  • 0 Comments

ഭോപ്പാലിൽ ചലച്ചിത്ര നിർമ്മാതാവ് പ്രകാശ് ഝാ സംവിധാനം ചെയ്യുന്ന ‘ആശ്രം’ വെബ് സീരീസിന്റെപേര് മാറ്റണമെന്നാവശ്യപ്പെട്ട് ചിത്രീകരണത്തിനിടെ തീവ്ര വലത് ഹിന്ദു സംഘടനയായ ബജ്‌റംഗ്ദള്‍ പ്രവർത്തകരുടെ ആക്രമണം. സംവിധായകന്റെ മുഖത്ത് മഷി എറിഞ്ഞ അക്രമികള്‍ സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങൾ നശിപ്പിച്ചു. സെറ്റിലുണ്ടായിരുന്ന അണിയറ പ്രവർത്തകരെ മർദിക്കുകയും ചെയ്തു. . സീരീസിന്റെ മൂന്നാം സീസണിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച ഭോപ്പാലിലെ അരേര ഹിൽസിലെ ഓൾഡ് ജയിൽ പരിസരത്ത് വെച്ചായിരുന്നു ആക്രമണം. സ്ഥലത്തെത്തിയ പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഈ സമയം സീരീസിന്റെ പ്രധാന […]

National News

മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന ആരോപണം; ‘താണ്ഡവ്’ സീരീസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് യു പി പൊലീസ്

  • 18th January 2021
  • 0 Comments

ആമസോണ്‍ പ്രൈമിന്റെ പുതിയ വെബ് സീരീസായ താണ്ഡവ് മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന ആരോപണമുയര്‍ത്തിക്കാട്ടി സീരീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ എഫ് അര്‍ ആര്‍ രജിസ്റ്റര്‍ ചെയ്തു. യുപി ലക്‌നൗവിലെ ഹസ്രത്ഗഞ്ജ് പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു, ഹിന്ദു ദൈവങ്ങളെയും മോശമായി ചിത്രീകരിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സീരീസിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍, എഴുത്തുകാരന്‍ ഗൗരവ് സോളങ്കി, ആമസോണ്‍ പ്രൈം ഇന്ത്യയുടെ ഒറിജിനല്‍ കണ്ടന്റ് ഹെഡ് അപര്‍ണ പുരോഹിത്, നിര്‍മ്മാതാവ് […]

‘വെബ്സീരീസ് തുണയായി’; മുംബൈയില്‍ വെബ്സീരീസ് കണ്ടുകൊണ്ടിരുന്ന കൗമാരക്കാരന്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും രക്ഷിച്ചത് 75 പേരെ

മുംബൈ ഡോംബിവ്‌ലിയില്‍ വെബ്സീരീസ് കണ്ടുകൊണ്ടിരുന്ന കൗമാരക്കാരന്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്നും രക്ഷിച്ചത് 75 പേരെ. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കോപറില്‍ രണ്ട് നില കെട്ടിടത്തിന്റെ പകുതി ഭാഗത്തോളം തകര്‍ന്ന് വീണത്. പൂര്‍ണമായി തകര്‍ന്ന് വീഴും മുമ്പ് താമസക്കാരെല്ലാം പുറത്തിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. 18 കുടുംബങ്ങളിലായി 75ഓളം ആളുകളായിരുന്നു 42 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെയോളം വെബ്സീരീസ് കണ്ടുകൊണ്ടിരുന്ന കുനാല്‍ മോഹിത് എന്ന കൗമാരക്കാരനാണ് കെട്ടിടം തകര്‍ന്ന് വീഴുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് കുനാല്‍ എല്ലാവരെയും വിവരം അറിയിക്കുകയും കെട്ടിടത്തിലുണ്ടായിരുന്നവര്‍ […]

News

അധിന്‍ ഒള്ളൂരിന്റെ ‘ചൊറ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തമിഴ് മലയാളം പോസ്റ്റര്‍ ഡിസൈനറും സംവിധായകവുമായ അധിന്‍ ഒള്ളൂര്‍ സംവിധാനം ചെയ്യുന്ന മിനി വെബ് സീരീസായ ‘ചൊറ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിംഗിള്‍ ഷോട്ട് സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന അധിന്റെ ആദ്യ വെബ് സീരീസാണ് ഇത്. ഫജ്ജു, അക്ഷയ് ഫനന്‍, ഇസ്മയില്‍ കലിക്കറ്റ്, ഷൈജു പേരാമ്പ്ര, അമീന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളാവുന്നത്. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന വെബ് സീരിസിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് കിരണ്‍ കൃഷ്ണയാണ്. ഫജ്ജു വൈഡ് സ്‌ക്രീന്‍ […]

error: Protected Content !!