വിവിധ ജില്ലകളില്‍ താപനില ഉയരും; കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതല്‍ താപനില
സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ താപനില ഉയരുക. ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരും. ഈ ജില്ലകളില്‍ സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ […]