Entertainment News

വിജയ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതി; സിനിമാ സംഘടനകൾ മൗനം പാലിക്കുന്നു; ഡബ്ല്യൂസിസി

  • 29th April 2022
  • 0 Comments

വിജയ് ബാബുവിനെതിരായ യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ സിനിമാ സംഘടനകൾ പാലിക്കുന്ന മൗനം അന്യായമാണെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ വിമർശനം. സിനിമയിൽ പ്രബലനും സ്വതീനവുമുള്ള വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച് ഇന്‍ഡസ്ട്രിയിലെ തന്നെ വ്യക്തികളോ ആരോപണ വിധേയന്‍ ഉള്‍പ്പെടുന്ന സംഘടനകളോ പ്രതികരിക്കാത്തതിനെതിരെയാണ് ഡബ്ല്യൂസിസി രംഗത്തെത്തിയത്. കേസിൽ വിധി വരുന്നത് വരെ വിജയ് ബാബുവിന്റെ എല്ലാ സിനിമ സംഘടനകളിലെയുംഅംഗത്വം സസ്പെന്‍ഡ് ചെയ്യണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെടുന്നു. ലൈംഗികാതിക്രമക്കേസിലെ ഇരക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് നിയമപരമായി അറുതി വരുത്താന്‍ വനിതാ കമ്മീഷനും സൈബര്‍ പൊലീസും […]

Kerala News

ഡബ്‌ള്യു.സി.സിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല,’ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ല,മേൽനോട്ട ചുമതല മാത്രം’;സതീദേവി

  • 25th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ എ.ഡി.ജി.പി ശ്രീജിത്തിനെ മാറ്റിയതിനെ ന്യായീകരിച്ച് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി.WCCയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും എസ്.ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ല, മേൽനോട്ട ചുമതല മാത്രമാണുള്ളതെന്നും സതീദേവി പറഞ്ഞു.‘ഉദ്യോഗസ്ഥരെ സ്ഥലമാറ്റുന്നത് സാധാരണ നടപടിയാണ്. ശ്രീജിത്തിനെ മാത്രമല്ല, മറ്റു ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മാറ്റുന്നത് പതിവ് കാര്യം മാത്രമെന്നും വിവാദമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതായും സതീദേവി കോഴിക്കോട് പറഞ്ഞു.എസ്.ശ്രീജിത്ത് പല കേസുകളിലും അന്വേഷണം ശരിയായി നടത്തിയിട്ടില്ലെന്ന് ആരോപണം ഉയർന്നതെല്ലാം എല്ലാവർക്കുമറിയാം. പുതുതായി വരുന്ന ഉദ്യോഗസ്ഥൻ കൃത്യമായി അന്വേഷണം നടത്തുമെന്നാണ് […]

Entertainment News

‘ആശങ്കയുണ്ട് ‘അന്വേഷണത്തലവനെ മാറ്റുന്നത് പൊലീസ് സിനിമകളിലെ ആന്റി ക്ലൈമാക്‌സ് പോലെ നിരാശാജനകം;ഡബ്ലു.സി.സി

  • 24th April 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ കേസന്വേഷണ തലപ്പത്ത് അഴിച്ചുപണി നടത്തിയതുമായി ബന്ധപ്പെട്ട് തങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി ലഭിക്കുമെന്നതില്‍ ആശങ്കയുണ്ടെന്ന് ഡബ്ലു.സി.സി.എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി . കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ് എന്ന് ഡബ്ലു.സി.സി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണ രൂപം  ഞങ്ങൾക്ക് ആശങ്കയുണ്ട്ഞങ്ങളുടെ സഹപ്രവർത്തക […]

Kerala News

സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി

  • 17th March 2022
  • 0 Comments

മലയാളസിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി ഉത്തരവ്. സിനിമ സംഘടനകളിലും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച നിർണായക ഉത്തരവിൽ പറയുന്നു.സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നടി ആക്രമിക്കപ്പെട്ടതിന് പിറകേ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഫെഫ്ക, അമ്മ അടക്കമുള്ള സംഘടനകൾ എങ്ങനെയാകും ഈ ഉത്തരവിനോട് പ്രതികരിക്കുക എന്നത് പ്രധാനമാണ് വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷൻ കോടതിയെ […]

Entertainment News

കേസ് തീർപ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കണം;ലിജു കൃഷ്ണക്കെതിരെ ഡബ്ല്യു.സി.സി

  • 7th March 2022
  • 0 Comments

ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഡബ്‌ള്യൂ.സി.സി.സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ഒരു ഇന്റേണല്‍ കമ്മിറ്റി വേണമെന്ന തങ്ങളുടെ ആവശ്യത്തെ ശക്തിപ്പെടുത്തുകയാണ് ലിജു കൃഷ്ണയുടെ അറസ്റ്റിലൂടെയെന്ന് ഡബ്‌ള്യൂ.സി.സി പറഞ്ഞു.തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോഷ് നിയമം നടപ്പാക്കുന്നതിനും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടയിലാണ് ഇത്തരമൊരു ഞെട്ടിക്കുന്ന സംഭവം. എല്ലാം തുറന്നു പറയുവാനുള്ള അതിജീവിതയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതായി ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.കേസ് തീര്‍പ്പാക്കുന്നതുവരെ സംവിധായകന്‍ […]

Entertainment News

നീതിക്ക് വേണ്ടി ഇനിയും എത്ര നാൾ നമ്മൾ കാത്തിരിക്കണം? ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ ഡബ്ല്യൂസിസി

  • 31st December 2021
  • 0 Comments

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതികരിച്ച് മലയാള സിനിമ സ്ത്രീ സംഘടനയായ ഡബ്ല്യൂസിസി. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷമായെന്നും നീതിക്ക് വേണ്ടി എത്ര കാത്തിരിക്കണമെന്നും ഡബ്ല്യൂസിസി ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കാണ്‍മാനില്ല എന്ന് പോസ്റ്ററിനൊപ്പമാണ് സര്‍ക്കാര്‍ നിലപാടിനെതിരെ ഡബ്ല്യു.സി.സി രംഗത്ത് എത്തിയത്. ഒടുവില്‍ കണ്ടത് 2019 ഡിസംബര്‍ 31 നാണെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോർട്ട് ഗവൺമെന്റിന് […]

Kerala News

എന്തുകൊണ്ട് മുഖ്യധാരാ മാധ്യമങ്ങൾ ഈ സംഭവ വികാസങ്ങൾക്ക് ശ്രദ്ധ നൽകി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല ?ഡബ്ല്യൂ.സി.സിയുടെ ചോദ്യങ്ങൾ

  • 29th December 2021
  • 0 Comments

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ പുറത്തു വന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി മലയാള സിനിമാ രം​ഗത്തെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസി.ഫേസ്ബുക്കിലൂടെയായിരുന്നു ഡബ്ല്യൂ.സി.സിയുടെ പ്രതികരണം.ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത് എന്ന് ഇവർ ചോദിച്ചു.കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ […]

എന്ത് സന്തോഷമാണ് ഒരു വ്യക്തിയെ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുന്നതിലൂടെ ലഭിക്കുന്നത്; ‘റെഫ്യൂസ് ദി അബ്യൂസ്’ ക്യാംപെയിനില്‍ പാര്‍വതി തെരുവോത്ത്

  • 28th October 2020
  • 0 Comments

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമം പൂര്‍ണമായ സുരഷിതത്വം നല്‍കുന്നതല്ലെങ്കിലും അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമ്മള്‍ക്കുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ ഡബ്ല്യുസിസി സംഘടിപ്പിച്ച ‘റെഫ്യൂസ് ദ അബ്യൂസ്’ എന്ന ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് പാര്‍വതിയുടെ പ്രതികരണം. പാര്‍വതിയുടെ വാക്കുകളിലേക്ക്, ഞാന്‍ സിനിമയില്‍ വന്ന് 15 വര്‍ഷമാകുന്നു. സോഷ്യല്‍ മീഡിയയില്‍ ഭാഗമായിട്ട് ഏകദേശം 10 വര്‍ഷമാകുന്നു. എന്റെ സിനിമകള്‍ക്ക് എത്രത്തോളം അംഗീകാരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നോ അതേ അളവില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ […]

error: Protected Content !!