National News

ഉപതെരഞ്ഞെടുപ്പ്; പ്രചാരണം കൊഴുപ്പിക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിൽ

  • 2nd November 2024
  • 0 Comments

നാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടികൾക്കായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വായനാട്ടിലെത്തും. നാളെ രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിലെ പൊതുയോഗമാണ് ഇരുവരുടെയും ആദ്യത്തെ പരുപാടി. ശേഷം രാഹുൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ മലപ്പുറം അരീക്കോട്ടെ പൊതുയോഗത്തിൽ പങ്കെടുക്കും. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് വാളാട്, 2.30ക്ക് കോറോത്ത്,4.45ന് കല്പറ്റ എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും. 10 മണിക്ക് സുൽത്താൻ ബത്തേരി, 11.50ന് മുള്ളൻകൊല്ലി എന്നീ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുട്ടിൽ, 3.50-ന് വൈത്തിരി എന്നീ […]

Kerala kerala

മരണം 171 ആയി; മഴയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം; ദുരന്ത മേഖലകളില്‍ ഹെലികോപ്റ്ററില്‍ ഭക്ഷണപ്പൊതികള്‍ എത്തിച്ച് കരസേന

  • 31st July 2024
  • 0 Comments

വയനാട്ടിലുണ്ടായ ഉരുള്‍പ്പെട്ടല്‍ കേരളത്തെ വിറപ്പിച്ചു. ചൂരല്‍മലയില്‍ മഴ കനക്കുന്നു. കനത്ത മഴയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണം 171 ആയി. ദുരന്ത മേഖലകളില്‍ ഹെലികോപ്റ്ററില്‍ ഭക്ഷണപ്പൊതികള്‍ എത്തിച്ച് കരസേന. ബെയ്ലി പാലം നാളെയോടെ പൂര്‍ത്തിയാകും.ദൗത്യം വേഗത്തിലാക്കാന്‍ താത്കാലിക പാലം നിര്‍മ്മിക്കും. തകര്‍ന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഉരുള്‍പൊട്ടലില്‍ വന്‍തോതില്‍ മണ്ണ് വന്ന് അടിഞ്ഞതിനാല്‍ ചവിട്ടുമ്പോള്‍ കാല് പൂഴ്ന്നുപോവുന്ന അവസ്ഥയാണ്. ഹെലികോപ്റ്റല്‍ ഉപയോഗിച്ച് ആളുകളെ എയര്‍ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

Kerala kerala

ദുരന്തം വിതച്ച മുണ്ടക്കൈ ഗ്രാമം; തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലും കട്ടിലില്‍ കിടക്കുന്ന നിലയിലും മൃതദേഹങ്ങള്‍; കരള്‍ അലിയിപ്പിക്കുന്ന കാഴ്ചകള്‍

  • 31st July 2024
  • 0 Comments

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ ദുരന്തം വിതച്ച വയനാട്ടിലെ മുണ്ടക്കൈ ഗ്രാമത്തില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചപ്പോള്‍ കണ്ടത് കരള്‍ അലിയിപ്പിക്കുന്ന കാഴ്ചകള്‍. തകര്‍ന്നടിഞ്ഞ വീടുകള്‍ക്കുള്ളില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലും കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടതോടെ ബുധനാഴ്ച രാവിലെയാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടെ എത്തിച്ചേരാനായത്. രക്ഷാപ്രവര്‍ത്തകര്‍ മരിച്ചവരെ പുറത്തെത്തിക്കുന്ന ദൃശ്യങ്ങള്‍ ആരുടെയും കരള്‍ അലിയിപ്പിക്കുന്നതാണ്. ചെളിയില്‍ മുങ്ങിയ ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് കയറുകെട്ടി അകത്തുകയറിയാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 162 ആയി. […]

Kerala

വയനാട്ടില്‍ യുവാവിനെ ആക്രമിച്ച് കൊന്ന നരഭോജി കടുവയ്ക്കായി വ്യാപക തെരച്ചില്‍; കൂടുതല്‍ കാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു

  • 11th December 2023
  • 0 Comments

വയനാട്: സുല്‍ത്താന്‍ ബത്തേരി വാകേരി കൂടല്ലൂരില്‍ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ഇന്നും തുടരും. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താന്‍ വനംവകുപ്പ് കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുമാകും ഇന്നത്തെ തെരച്ചില്‍. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉള്ളതിനാല്‍, പൊലീസ് സംരക്ഷണയിലാകും തെരച്ചില്‍. കടുവയെ പിടികൂടാനുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ ചീഫ് വൈല്‍ഡ് ലൈഫ് വാഡന്‍ ഇറക്കിയിരുന്നു. കടുവയെ മയക്കുവെടി വച്ചു […]

Kerala News

യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി തിരച്ചിൽ ഊർജിതമാക്കി വനം വകുപ്പ്

  • 10th December 2023
  • 0 Comments

സുൽത്താൻ ബത്തേരി വാകേരിയില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പ്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ച് മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്. ആദ്യഘട്ടത്തില്‍ കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ഉത്തരവായിരിക്കും ഇറങ്ങുകയെന്നാണ് വിവരം. ഇതിന്‍റെ ഉത്തരവിറങ്ങിയ ഉടന്‍ അതിനുള്ള നടപടി ആരംഭിക്കാനാണ് തീരുമാനം. […]

Kerala

കടബാധ്യത: വയനാട്ടിൽ വിഷം കഴിച്ച് കർഷൻ മരിച്ചു

വയനാട്: കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച കർഷകൻ മരിച്ചു. വയനാട് ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ ആണ് മരിച്ചത്. അൻപത്തിയഞ്ച് വയസായിരുന്നു. രണ്ട് ദിവസം മുമ്പാണ് വിഷം കഴിച്ച് അവശനായ നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. കടബാധ്യത ഉണ്ടായിരുന്നുവെന്നും വാഴ കൃഷി നശിച്ചതോടെ വലിയ മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചിരുന്നു. കഴിഞ്ഞ വേനൽ മഴയിലും കാറ്റിലും സൈജന്റെ അറുനൂറോളം നേന്ത്രവാഴകൾ നശിച്ചിരുന്നു. ഇതോടെ ലക്ഷകണക്കിന് രൂപയുടെ നഷ്ടം അദ്ദേഹത്തിന് ഉണ്ടായി. കൃഷിക്കായി തരിയോട് കോർപറേറ്റീവ് ബാങ്കിൽ […]

Kerala News

വൈത്തിരി സബ് ജയിലിൽ മറ്റ് തടവുകാരോടൊപ്പം കോവിഡ് രോഗികളും

  • 25th October 2021
  • 0 Comments

വയനാട് വൈത്തിരി സബ് ജയിലിൽ കോവിഡ് ബാധിതരായ തടവുകാരോടൊപ്പം മറ്റുള്ളവരെയും ഇടുന്നതായി പരാതി. പരമാവധി 16 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ 43 തടവുകാരാണ് ഇപ്പോൾ ഉള്ളത്. ഇതിൽ 26 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജയിലിൽ ഭക്ഷണം പാകം ചെയ്യുന്നതും കോവിഡ് പോസിറ്റീവായ തടവുകാരാണ്. ബാക്കിയുള്ള മുഴുവൻ പേർക്കും കോവിഡ് ലക്ഷണവുമുണ്ട്. തടവുകാരുടെ ജയിലിലെ അവസ്ഥയും ദുരിതം നിറഞ്ഞതാണ്. ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ച രണ്ടുപേർക്ക്​ മാത്രം കിടക്കാവുന്ന ഇടുങ്ങിയ മുറികളിലാണ് എട്ടു പേരെ വീതം ഇട്ടിരിക്കുന്നത്. ആകെയുള്ള […]

Kerala News

അരി വാങ്ങാൻ പോലും പൈസയില്ല;വയനാട് കമ്പമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ പട്ടിണിയില്‍

  • 5th August 2021
  • 0 Comments

സർക്കാർ ഉടമസ്ഥതയിലുള്ള വയനാട് കമ്പമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾക്ക് ഒരുമാസമായി ജോലിയും ശമ്പളവുമില്ല. അരി വാങ്ങാൻ പോലും പൈസയില്ലാതെ കഷ്ട്പെടുകയാണവർ. തോട്ടം നഷ്ടത്തിലാണെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. കമ്പമല എസ്റ്റേറ്റിൽ പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന ശ്രീലങ്കൻ അഭയാർഥികളും ആദിവാസികളുമടക്കമുള്ള തോട്ടം തൊഴിലാളികളോട് ഒരു സുപ്രഭാതത്തിൽ ഇനി മുതൽ നിങ്ങൾക്ക് ജോലിയില്ല എന്ന് മാനേജ്മെൻ്റ് അറിയിച്ചു. അതോടെ അവര്‍ പട്ടിണിയിലായി . മുഖ്യമന്ത്രിയും എം.എൽ.എ മാരുമടക്കമുള്ള ജനപ്രതിനിധികൾക്കും എസ്റ്റേറ്റ് മാനേജ്മെന്‍റിനും പരാതി നൽകിയിട്ടും ഈ ദുരിത ജീവിതങ്ങളിലേക്ക് കണ്ണുതുറക്കാൻ ഇതുവരെ […]

Kerala News

വയനാട്ടിൽ വാക്‌സിൻ മാറി നൽകിയതായി പരാതി

  • 27th July 2021
  • 0 Comments

വയനാട്ടിൽ വാക്‌സിൻ മാറി നൽകിയതായി പരാതി.മാനന്തവാടിയിലാണ് സംഭവം. കണിയാരം സ്വദേശി മാനുവൽ മത്തായിയാണ് പരാതിയുമായി രംഗത്തെത്തിയത്. ആദ്യ ഡോസ് കൊവാക്‌സിൻ സ്വീകരിച്ച മത്തായിക്ക് രണ്ടാം ഡോസായി നൽകിയത് കൊവിഷീൽഡാണെന്നാണ് ആരോപണം. ജൂൺ പത്തിന് കുറുക്കൻമല പിഎച്ച്‌സിയിൽ നിന്നാണ് മത്തായി കൊവാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. പിന്നീട് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാനായി ജൂലൈ 23 ന് കണിയാരം പള്ളിയിൽവച്ച് നടന്ന ക്യാമ്പിലെത്തി. എന്നാൽ ഇവിടെവച്ച് മത്തായിക്ക് കൊവിഷീൽഡ് വാക്‌സിനാണ് കുത്തിവച്ചത്. തുടർന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരിശോധിച്ചപ്പോൾ […]

Kerala News

തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ; വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

  • 26th March 2021
  • 0 Comments

തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനവുമായി വയനാട്ടിൽ മാവോയിസ്റ്റുകളുടേതെന്ന പേരിൽ പോസ്റ്റർ. ഇന്നലെ രാത്രിയിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. സംഭവത്തില്‍ തൊണ്ടനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തൊണ്ടർനാട് പഞ്ചായത്തിലെ മട്ടിലയത്താണ് കഴിഞ്ഞ ദിവസം സി.പി.ഐ(മാവോയിസ്റ്റ്) സംഘടനയുടെ പേരിൽ തെരഞ്ഞെടുപ്പു ബഹിഷ്കരണ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വത്തിനും സിപിഐഎമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാന്‍ കഴിയില്ലെന്നും ഇതിനാല്‍ വോട്ട് ബഹിഷ്‌കരിച്ച് സായുധ പോരാട്ടത്തില്‍ പങ്കാളികളാകണമെന്നുമാണ് പോസ്റ്ററിലുളളത്. കൂടാതെ പ്രദേശത്തെ കച്ചവടക്കാരായ ചിലരുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ച് ഇവര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് […]

error: Protected Content !!