വാട്ടര്‍ സെന്‍സിറ്റീവ് സിറ്റി; ഇന്‍ഡോ- നെതെര്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ ശില്പശാല നടത്തി
കോഴിക്കോടിനെ വാട്ടര്‍ സെന്‍സിറ്റീവ് സിറ്റിയായി മാറ്റുന്നതിനുള്ള കാഴ്ചപ്പാടുകള്‍ വിഭാവനം ചെയ്യുന്നതിനായി കെ.എസ്.സി.എസ്.ടി.ഇ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോ- നെതെര്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ ശില്പശാല നടത്തി. ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. 2060-ഓടെ കോഴിക്കോടിനെ വാട്ടര്‍ സെന്‍സിറ്റീവ് സിറ്റിയായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ശില്പശാല ചര്‍ച്ച ചെയ്തത്. ‘വാട്ടര്‍ ഫോര്‍ ചേഞ്ച്: ‘അതിവേഗം വളരുന്ന നഗരങ്ങള്‍ക്കായി സംയോജിതവും, അനുയോജ്യവുമായ ജല-സെന്‍സിറ്റീവ് നഗര രൂപകല്‍പ്പന […]