ചെറുതോണി അണക്കെട്ടിന്റെ ജലനിരപ്പ് കൂടുന്നു ; ഒരു ഷട്ടർ കൂടി ഉയർത്തും
ഇടുക്കി ചെറുതോണി ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ കര്‍വ് പരിധിയായ 2400.03 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒരു ഷട്ടർ ഒരു മീറ്റർ വരെ ഉയർത്തും. നിലവില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഷട്ടര്‍ 40 സെന്റിമീറ്ററില്‍ നിന്ന് 80 സെന്റിമീറ്ററിലേക്കാണ് ഉയര്‍ത്തുന്നത്.ചെറുതോണി, പെരിയാര്‍ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നത് കൊണ്ട് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഡാമിലെ നിലവിലെ ജലനിരപ്പ് 2,399.88 അടിയായി.ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള റൂള്‍ […]
