മോഖ ചുഴലിക്കാറ്റ് ഉച്ചയോടെ തീരം തൊടും;സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ന്ന് ഉച്ചയോടെ തീരം തൊടും. അതീ തീവ്ര ചുഴലിക്കാറ്റ് തെക്ക്-കിഴക്കന്‍ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്‍മാറിനുമിടയിലായാണ് കരയില്‍ പ്രവേശിക്കുന്നത്. കിഴക്കന്‍ തീര സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ തീരത്തും കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മത്സ്യബന്ധനത്തിനും കപ്പല്‍യാത്രക്കും വിനോദ സഞ്ചാരത്തിനും വിലക്കേര്‍പ്പെടുത്തി. മൂന്ന് ദിവസത്തേക്കാണ് പരക്കെ മഴ ലഭിക്കുക. മോഖ ചുഴലിക്കാറ്റ് 190 കീ മി വേഗതയില്‍ വരെ വീശിയടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് […]