തമ്മനത്ത് ജലവിതരണ പൈപ്പ് പൊട്ടി; റോഡ് പൊട്ടിപ്പൊളിഞ്ഞു,,ഗതാഗതം തടസ്സപ്പെട്ടു, രണ്ടുദിവസം വെള്ളം മുടങ്ങും
കൊച്ചി തമ്മനത്ത് ജലവിതരണ പൈപ്പ് പൊട്ടി വന്‍ തോതില്‍ വെള്ളം റോഡിലേക്കൊഴുകി. രാവിലെ 10.30ഓടെയാണ് സംഭവം. ആലുവയില്‍ നിന്ന് വെള്ളമെത്തിക്കുന്ന 70 എം.എം. പൈപ്പില്‍ തമ്മനം പുതിയറോഡ് പരിസരത്താണ് പൊട്ടലുണ്ടായത്. റോഡ് പൊട്ടിപ്പൊളിയുകയും തൊട്ടടുത്തെ കടകളിലേക്ക് വെള്ളം കയറുകയും ചെയ്തു.വലിയ ശബ്ദത്തോടെയാണ് പൊട്ടിയത്. ഒരു മണിക്കൂറിലേറെ വെള്ളം കുത്തി ഒഴുകി. പമ്പില്‍ മര്‍ദ്ദം കൂടിയതോടെ പൈപ്പ് പൊട്ടുകയായിരുന്നു. ആലുവയില്‍ നിന്ന് കൊച്ചി ഭാഗത്തേക് വെള്ളമെത്തിക്കുന്ന ഭൂഗര്‍ഭ പൈപ്പുകള്‍ക്ക് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. വലിയ ശബ്ദത്തോടെ പൈപ്പ് പൊട്ടുകയും റോഡില്‍ […]

