Local News

നിലമ്പൂരിൽ കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാൻ തീരുമാനം

  • 29th August 2025
  • 0 Comments

നിലമ്പൂര്‍: നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ തടസങ്ങള്‍ നീക്കി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ വാട്ടര്‍ അഥോറിറ്റി, ജലനിധി, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നു.കുടിവെള്ള പദ്ധതികള്‍ക്കായി പൊളിച്ച റോഡുകള്‍ ഉടനടി നന്നാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമഗ്ര കുടിവെള്ള പദ്ധതിക്കായി കരുളായിയില്‍ വാട്ടര്‍ ടാങ്ക് സ്ഥാപിക്കാനായി ഏറ്റെടുത്ത സ്ഥലത്ത് ഉടന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനും തീരുമാനമായി. പഞ്ചായത്ത് അധികൃതരുമായി കൂടിയാലോചന നടത്തി മാത്രം പൈപ്പ് ലൈനിനായി റോഡുകള്‍ കീറാനും പൈപ്പ് […]

Kerala kerala

ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ജലസെന്‍സസ് നടത്തും; മന്ത്രി റോഷി അഗസ്റ്റിന്‍

കേരളത്തിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ജല സെന്‍സസ് നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോര്‍പറേഷന്‍ 52ാം ഡിവിഷനിലെ ഇടിയങ്ങര കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജലത്തെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും വ്യക്തമായ ധാരണ ജനങ്ങളില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ശുദ്ധജലം ലഭ്യമാക്കുകയെന്ന ദൗത്യത്തിലാണ് സര്‍ക്കാര്‍. ചെറുതും വലുതുമായ എല്ലാ ജലസ്രോതസുകളും സംരക്ഷിക്കാനും കിണറിലെയും കുളങ്ങളിലെയും ജലം കൃത്യമായി പരിശോധിക്കാനും ജലസംരക്ഷണ […]

kerala Kerala

കേരള വാട്ടര്‍ അതോറിറ്റി ഇരുപതാം സംസ്ഥാന സമ്മേളനം സമാപിച്ചു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഇരുപതാം സംസ്ഥാന സമ്മേളനം സമാപിച്ചു.തിരുവനന്തപുരം സത്യന്‍ മെമ്മോറിയല്‍ ഹാളില്‍ വെച്ച് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡണ്ട് തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡണ്ട് പി ബിജു അധ്യക്ഷത വഹിച്ചു. ജല അതോറിറ്റിക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശികകള്‍ ഉടന്‍ അനുവദിക്കുക,ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുക, ജല അതോറിറ്റിയെ കടക്കെണിയിലാക്കുന്ന വായ്പാ നയം ഉപേക്ഷിക്കുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉടന്‍ പിന്‍വലിക്കുക തുടങ്ങിയ അവശ്യങ്ങള്‍ സമ്മേളനം […]

Kerala kerala

കുപ്പിവെള്ളത്തെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗമായി പ്രഖ്യാപിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ്

  • 3rd December 2024
  • 0 Comments

കുപ്പിവെള്ളത്തെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗമായി പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ). പാക്കേജുചെയ്ത മിനറല്‍ വാട്ടറുകള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സില്‍ നിന്ന് സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനുള്ള നിര്‍ബന്ധിത വ്യവസ്ഥ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ ഒക്ടോബറിലെ തീരുമാനത്തെ തുടര്‍ന്നാണിത്. ഭക്ഷ്യ സുരക്ഷയെയും പൊതുജനാരോഗ്യവും ശുചിത്വത്തെയും കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയിലാണ് അതോറിറ്റിയുടെ ഈ നീക്കം. മോശം പാക്കേജിങ്, മോശം സ്റ്റോറേജിങ് എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവയെയാണ് ഹൈ റിസ്‌ക് ഭക്ഷണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇവയെ കൂടാതെ പാല്‍ […]

Kerala kerala

തിരുവനന്തപുരം നഗരത്തില്‍ നാലാംദിനവും കുടിവെളളം ഇല്ല; വലഞ്ഞ് നഗരവാസികള്‍

  • 8th September 2024
  • 0 Comments

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നാലാംദിനവും കുടിവെളളം കിട്ടാതെ വലഞ്ഞ് നഗരവാസികള്‍. താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെളള വിതരണം പുനസ്ഥാപിക്കാനായെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ ദുരിതം തുടരുകയാണ്. ഇന്ന് ഉച്ചയോടെ കുടിവെള്ള വിതരണം പൂര്‍വ്വസ്ഥിതിയിലാകുമെന്നാണ് അധികൃതര്‍ പറയുന്നത്. കുടിവെള്ള ക്ഷാമത്തിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്നലെ രാത്രി സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് പിന്നീട് നിര്‍ത്തിവെച്ചു. വാല്‍വില്‍ ലീക്ക് കണ്ടതിനെ തുടര്‍ന്നാണ് പമ്പിങ് […]

National Trending

കര്‍ണാടകയില്‍ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്നു; വെള്ളം പുറത്തേക്ക്; അതീവ ജാഗ്രത നിര്‍ദേശം

  • 11th August 2024
  • 0 Comments

ബെംഗളൂരു: കര്‍ണാടക കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു. പത്തൊന്‍പതാമത്തെ ഷട്ടറിന്റെ ചങ്ങലയാണ് ശനിയാഴ്ച രാത്രിയോടെ പൊട്ടിയത്. ഇതിനെത്തുടര്‍ന്ന് ഡാമില്‍ നിന്ന് വന്‍തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. ഒരുലക്ഷത്തോളം ക്യൂസക്‌സ് വെള്ളം ഇതിനകം പുറത്തേക്ക് ഒഴുക്കിവിട്ടതായാണ് വിവരം. അണക്കെട്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 33 ഗേറ്റുകളും തുറന്നുവിട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിച്ചൂര്‍ ജില്ലകളിലാണ് അതീവ ജാഗ്രാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Kerala kerala

ചെറുപുഴയിലെ ജലനിരപ്പ് ഉയര്‍ന്നു; തെങ്ങിലക്കടവ് ആയംകുളം റോഡിന്റെ പുതുക്കുടി ഭാഗം തകര്‍ന്നു

കനത്ത കാലവര്‍ഷത്തില്‍ ചെറുപുഴയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തെങ്ങിലക്കടവ് ആയംകുളം റോഡിന്റെ പുതുക്കുടി ഭാഗം പൂര്‍ണമായും ഇടിഞ്ഞ് തകര്‍ന്നുവീണു. കാല്‍നട പോലും അസാധ്യമായ രീതിയിലാണ് റോഡ് പിളര്‍ന്ന് പുഴയിലേക്ക് പതിച്ചത്. നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡിന്റെ ഇരുഭാഗത്തും തടസ്സങ്ങള്‍ സ്ഥാപിച്ച് അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചു. നിത്യേന നൂറുകണക്കിന് ആളുകളും വാഹനങ്ങളും യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രസ്തുത റോഡില്‍ ഇടിഞ്ഞ ഭാഗം ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. റോഡിന്റെ 50 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി കെട്ടി ബലപ്പെടുത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി […]

Kerala

കുട്ടനാടിന് രക്ഷകനായി നടന്‍ മോഹന്‍ലാൽ

ശുദ്ധജല ക്ഷാമം രൂക്ഷമായി നേരിടുന്ന കുട്ടനാടിന് ആശ്വാസമായി നടന്‍ മോഹന്‍ലാലിന്‍റെ ജലശുദ്ധീകരണ പ്ലാന്‍റ്. മോഹന്‍ലാലിന്‍റ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും ചേർന്നാണ് ജലശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിച്ചത്. എടത്വ ഒന്നാംവാർഡിലെ 300 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. പരിസ്ഥിതി ദിനത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവിയാണ് പ്ലാന്റിന്റെ ഉ​ദ്ഘാടനം നിർവഹിച്ചത്. പ്രതിമാസം ഒൻപത് ലക്ഷം ലിറ്റർ കുടിവെള്ളം നൽകാൻ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്ന ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ച് ഓരോ കുടുംബത്തിനും ആവശ്യമായ […]

Local News

കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് പരിസ്ഥിതി മിത്രം അവാർഡ്

കോഴിക്കോട് : സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ 2022 വർഷത്തെ പരിസ്ഥിതി സംരക്ഷണ മേഖലയിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള ‘പരിസ്ഥിതി മിത്ര’ പുരസ്‌കാരത്തിന് കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി.ഡബ്ലു.ആർ.ഡി.എം.) അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ആണ് സമ്മാനം. ദർശനം സാംസ്കാരിക വേദിയുമായി അവാർഡ് പങ്കിടും 1978-ൽ കേരള സർക്കാരിന്റെ കീഴിൽ സ്വയംഭരണ സ്ഥാപനമായി ആരംഭിച്ച ഈ സ്ഥാപനം പിന്നീട് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നിയന്ത്രണത്തിലേക്ക് മാറി പ്രവർത്തനം തുടർന്നു […]

Local News

കുന്ദമംഗലം ബ്ലോക്ക്‌ ജലബജറ്റ് പ്രകാശനം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക്‌ ജലബജറ്റ് പ്രകാശനം എം.എൽ.എ പി.ടി.എ റഹിം നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നവകേരളം കർമപദ്ധതി 2, ഹരിതകേരളം മിഷൻ, സി. ഡബ്ല്യൂ. ആർ.ഡി.എം. ന്റെ സാങ്കേതിക പിന്തുണയോടെ സംസ്ഥാനത്തെ ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ബ്ലോക്കിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ജല സംരക്ഷണത്തിന്റെ ആവശ്യകത കൂടുതൽ ഫലപ്രദമായി മനസിലാക്കുന്നതിനും അവ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ജല ബജറ്റ് റിപ്പോർട്ട്‌ ഗുണകരകുമാന്നെന്നു അദ്ദേഹം പറഞ്ഞു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി.പി മാധവൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജല ബജറ്റ് […]

error: Protected Content !!