വഖഫ് ബോര്‍ഡ് നിയമനം; പി.എസ്.സിക്ക് വിട്ടത് പിന്‍വലിക്കുന്നു; നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനാണ് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. ലീഗിനെ പൂര്‍ണമായി തള്ളിയും മുസ്ലിം സംഘടനകളെ പിന്തുണച്ചുമാണ് മുഖ്യമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പിന്‍വലിക്കാന്‍ നിയമഭേദഗതി ഉടന്‍ നടത്തും. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ക്ക് പ്രത്യേക സംവിധാനം കൊണ്ടുവരും. ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതില്‍ ആരും എതിര്‍പ്പു പറഞ്ഞിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് നിയമനം നേരത്തെ സഭയില്‍ ചര്‍ച്ച ചെയ്തതാണ്. […]