വഖഫ് നിയമനങ്ങൾ;മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
വഖഫ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അടുത്തമാസം 20 ന് തിരുവനന്തപുരത്ത് യോഗം നടക്കും. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍ ആശങ്കയറിയിച്ച സംഘടനകളുമായി സർക്കാർ ചർച്ച നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ നിയമസഭയെ ഇന്നലെ അറിയിച്ചിരുന്നു.തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടാൻ സമസ്ത തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്.വഖഫ് നിയമനങ്ങൾ പിഎസ്‍സിക്ക് വിടാനുള്ള തീരുമാനം വിശദമായ ചർച്ച […]
