Kerala News

അതിർത്തിയിൽ പരിശോധന കർശനമാക്കി കേരളം

  • 19th April 2021
  • 0 Comments

വാളയാറില്‍ അതിര്‍ത്തി കടന്നെത്തുന്നവരില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ഇന്ന് മുതല്‍ പ്രവേശനം നല്‍കുന്നുള്ളൂ. നാളെ മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് പൊലീസ് തീരുമാനം. സംസ്ഥാനത്തിന്റെ മറ്റ് അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി. ആദ്യ ദിനം ആര്‍ടിപിസിആര്‍ ഫലം കാര്യമായി പരിശോധിച്ചില്ലെങ്കിലും ചൊവാഴ്ച മുതല്‍ നിയന്ത്രണം കര്‍ശനമാക്കാനാണ് തീരുമാനം. ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ പരിശോധന നടത്തിയ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റ് സമുച്ചയം കേന്ദ്രീകരിച്ച് സംവിധാനങ്ങള്‍ ഒരുക്കാനാണ് നീക്കം അവശ്യ സര്‍വീസുകള്‍, ചരക്ക് വാഹനങ്ങള്‍ […]

Kerala News

വാളയാർ കേസ് സിബിഐ അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് മാതാപിതാക്കൾ നിവേദനം നൽകി

  • 7th January 2021
  • 0 Comments

വാളയാർ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.കൂടാതെ അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം വേണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.വാളയാർ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് പ്രവീൺ എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തതും അന്വേഷിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജനും ചാക്കോക്കുമെതിരെ നടപടി വേണം മാതാപിതാക്കൾ പറഞ്ഞു.

”യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വാളയാർ കേസിൽ ശക്തമായ നടപടി”;ഉമ്മൻ ചാണ്ടി.

  • 15th November 2020
  • 0 Comments

യുഡിഎഫ് അധികാരത്തിൽ വന്നാൽ വാളയാർ കേസിൽ ഉറപ്പായും ശക്തമായ നടപടിയുണ്ടാകുമെന്ന്​ മുൻ മുഖ്യമ​ന്ത്രി ഉമ്മൻ ചാണ്ടി. വാളയാറിൽ ക്രൂരപീഡനത്തിന് ഇരയായി ദുരൂഹസാഹചര്യത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ നീതി നടപ്പിലാക്കേണ്ടവർ കുറ്റക്കാരാണെന്നും ഉമ്മൻചാണ്ടി ഫേസ്​ബുകിലൂടെ പ്രതികരിച്ചു.അന്വേഷണത്തിൽ ഗുരുതരവീഴ്​ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ യാതൊരു നടപടിയും എടുക്കാതെ സ്ഥാനക്കയറ്റം നൽകി അവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഒന്നുമറിയാത്ത രണ്ടു കുട്ടികൾ കെട്ടുറപ്പില്ലാത്ത വീട്ടിൽ താമസിക്കേണ്ട ഗതികേട് ഉണ്ടാവുകയും അതിക്രൂരമായ കൊല്ലപ്പെടുകയും ചെയ്​ത സാഹചര്യം അതീവ ഗുരുതരമാണ്. അതിനേക്കാൾ ഞെട്ടിക്കുന്നതാണ് […]

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം; അന്വേഷണം അട്ടിമറിച്ചത് കേരളത്തിന് വലിയ നാണക്കേട്; ഉമ്മന്‍ ചാണ്ടി

  • 13th November 2020
  • 0 Comments

വാളയാര്‍ പെണ്‍കുട്ടികളുടെ മരണവും അന്വേഷണം അട്ടിമറിച്ചതും കേരളത്തിന് വലിയ നാണക്കേടാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് ചോദിക്കേണ്ട സാഹചര്യം പോലും ഉണ്ടാവില്ലെന്നും അതിന് മുന്‍പ് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

വാളയാർ കേസിൽ സർക്കാർ ഇരകളോടൊപ്പമാണ്; എ.കെ. ബാലൻ

  • 12th November 2020
  • 0 Comments

വാളയാറിൽ സഹോദരികൾ ദുരൂഹ മരണത്തിന് ഇരയായ സംഭവത്തിൽ ഇരകൾക്കെതിരെ ഒരു സമീപനവും സർക്കാർ സ്വീകരിക്കില്ലെന്ന് മന്ത്രി എ.കെ ബാലൻ. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മനുഷ്യാവകാശ പ്രവർത്തകരും പെൺകുട്ടിയുടെ മാതാപിതാക്കളും അടങ്ങുന്ന സംഘം മന്ത്രി ബാലന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തി. ഇവരുമായി പാലക്കാട് ഗസ്റ്റ് ഹൗസിൽ വെച്ച് മന്ത്രി കൂടിക്കാഴ്ച നടത്തി.പ്രധാന പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കി എന്ന ആരോപണം മാതാപിതാക്കൾ ചർച്ചയിൽ ഉന്നയിച്ചു. ഇതിന് വഴിയൊരുക്കിയ സാജനെന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു. പുനരന്വേഷണത്തിന് തടസ്സമില്ല എന്ന് മന്ത്രി […]

വാളയാർ കേസ്: സർക്കാർ അഭിഭാഷകർ പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ടു

വാളയാർ കേസ് തിങ്കളാഴ്ച്ച ഹൈക്കോടതിയിൽ വാദം തുടങ്ങാനിരിക്കേ സർക്കാർ അഭിഭാഷകർ വാളയാറിലെത്തി മാതാപിതാക്കളെ കണ്ടു. ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തതയുണ്ടെങ്കിലും നിലവിലെ തെളിവുകൾ പോലും കൃത്യമായി പോക്‌സോ കോടതിയിൽ എത്തിയില്ലെന്ന് സർക്കാർ അഭിഭാഷക സംഘം കുറ്റപ്പെടുത്തി.ശാസ്ത്രീയമായ തെളിവുകലുടെ അടിസ്ഥാനത്തിൽ നീതി ലഭ്യമാക്കുമെന്നും സംഘം പറഞ്ഞു. എന്നാൽ പുനരന്വേഷണം എന്നത് നിയമപരമായി സാധ്യമല്ലെന്നും തുടരന്വേഷണം മാത്രമേ നിലനിൽക്കുള്ളൂ എന്നുമാണ് സർക്കാർ അഭിഭാഷകർ പറഞ്ഞത്. ആവശ്യമെങ്കിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്നും സ്‌പെഷ്യൽ ഗവ. പ്ലീഡർ നിക്കോളാസ് ജോസഫ് വ്യക്തമാക്കി. അഡീഷണൽ ഡയറക്ടർ ജനറൽ […]

error: Protected Content !!