Local News

മാലിന്യ നിക്ഷേപത്താൽ പൊറുതി മുട്ടി ജനം, കീർത്തി റസിഡൻസ് അസോസിയേഷൻ കുന്ദമംഗലം പോലീസിൽ പരാതി നൽകി

കുന്ദമംഗലം: ആളൊഴിഞ്ഞ പ്രദേശം മാലിന്യ മാഫിയയുടെ സങ്കേതമായി മാറുന്നു. പിലാശ്ശേരി റോഡ് കൊട്ടാരം സ്റേറപ്പ് മുതൽ പൊയ്യ പ്രദേശതാണ് വിവിധതരം മാലിന്യങ്ങൾ അടിഞ്ഞ് കൂടിയിരിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെയുണ്ടെന്നും ജനദ്രോഹപരമായ ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കീർത്തി റസിഡൻസ് അസോസിയേഷൻ കുന്ദമംഗലം പോലീസിൽ പരാതി നൽകി.കഴിഞ്ഞദിവസം തൊഴിലുറപ്പ് തൊഴിലാളികളും അസോസിയേഷൻ അംഗങ്ങളും മഴക്കാല ശുചീകരണം നടത്തിയ പ്രദേശത്താണ് വീണ്ടും മാലിന്യങ്ങൾ തള്ളിയത്.

Kerala Local

കുന്ദമംഗലം ഇന്ന് മുതൽ കോഴി മലിന്യ മുക്ത പഞ്ചായത്ത്

  • 18th September 2019
  • 0 Comments

കുന്ദമംഗലം പഞ്ചായത്ത് കോഴി മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റിയതിന്റെ ഉദ്ഘടാനം ഇന്ന് കുന്ദമംഗലം മാക്കൂട്ടം ചിക്കൻ സ്റ്റാളിൽ നടന്നു. ദക്ഷിണേന്ത്യയിലെ പ്രശസ്ത മാലിന്യ സംസ്കരണ പ്ലാന്റായ “ഫ്രഷ് കട്ട്” കമ്പനിയുമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കരാർ ഒപ്പിട്ടു. കുന്ദമംഗലത്തെ കോഴിക്കടകളിൽ നിന്നും കോഴി മലിന്യങ്ങൾ ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുകയാണ് ചെയ്യുന്നത്. ബാക്കി വരുന്ന മാലിന്യങ്ങൾ മൃഗങ്ങൾക്ക് ഭക്ഷണമായി നൽകും. കോഴിക്കോട് ജില്ലയിലെ എഴുപതോളം പഞ്ചായത്തുകളില്‍ കോഴി മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം നിലവിൽ വന്നിരുന്നു. താമരശ്ശേരി അമ്പായത്തോടിലെ സ്വകാര്യ […]

error: Protected Content !!