National

വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിംകോടതിയില്‍ ഹരജി നല്‍കി ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഭേദഗതികള്‍ ഏകപക്ഷീയവും വിവേചനപരവുമെന്ന് ഹരജിയില്‍ പറയുന്നു. രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ബോര്‍ഡിനു വേണ്ടി ജനറല്‍ സെക്രട്ടറി മൗലാനാ മുഹമ്മദ് ഫസലുറഹീം മുജാദിദിയാണ് ഹരജി സമര്‍പ്പിച്ചത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമമെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കോടതിയുടെ ഭാഗത്തുനിന്നും ഇടപെടലുണ്ടാവണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ ബില്ലില്‍ ഒപ്പുവയ്ക്കുംമുമ്പ് രാഷ്ട്രപതിയെ കാണാന്‍ […]

Kerala kerala

വഖഫ് ഭേദഗതി ബില്‍ ഭരണഘടന വിരുദ്ധം; കേരള വഖഫ് ബോര്‍ഡ്

  • 12th August 2024
  • 0 Comments

കൊച്ചി:വഖഫ് ഭേദഗതി ബില്‍ ഭരണഘടന വിരുദ്ധമെന്ന് കേരള വഖഫ് ബോര്‍ഡ്. ഏറ്റവും കൂടുതല്‍ സ്വത്ത് വഖഫിനുണ്ടെന്നത് തെറ്റായ പ്രചാരണമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം.കെ.സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കളെല്ലാം ദാനമായി ലഭിച്ചതാണ്. ബില്‍ കൊണ്ടുവരുന്നതിനു മുമ്പ് കേന്ദ്രം കേരള വഖഫ് ബോര്‍ഡിന്റെ അഭിപ്രായം ചോദിച്ചിട്ടില്ല.സര്‍വേ നടപടികളും രജിസ്‌ട്രേഷന്‍ നടപടികളും കളക്ടറിന്റെ അധികാരത്തിലേക്ക് മാറ്റുന്നത് പ്രതികൂലമായി ബാധിക്കുമെന്നും ചെയര്‍മാന്‍ അഡ്വ.എം.കെ.സക്കീര്‍ പറഞ്ഞു. വഖഫ് നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വഖഫ് ബോര്‍ഡ് നേരത്തെരംഗത്തെത്തിയിരുന്നു. നിയമ ഭേദഗതി ഏകപക്ഷീയമായ നടപടിയാണെന്നും […]

error: Protected Content !!