വി വി പ്രകാശ് അന്തരിച്ചു
വി വി പ്രകാശ് അന്തരിച്ചു നിലമ്പൂർ: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വിവി പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാലരയോടെ മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണന്‍ നായര്‍-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിലാണ് വിവി പ്രകാശ് ജനിച്ചത്. എടക്കര സര്‍ക്കാര്‍ ഹൈസ്‌കൂൾ ചുങ്കത്തറ എം.പി.എം ഹൈസ്‌കൂൾ മമ്പാട് എം.ഇ.എസ് കോളജ് മഞ്ചേരി എന്‍എസ്എസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടി. […]