വി.എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,പൂച്ചെണ്ടും പൊന്നാടയുമായി എത്തിയത് തിരുവനന്തപുരത്തെ വസതിയില്‍
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാവിലെ പത്ത് മണിയോടെയാണ് ഗവര്‍ണര്‍ വിഎസിന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ 20 ന് 99 ാം പിറന്നാൾ ആഘോഷിച്ച വിഎസിന് ആശംസയര്‍പ്പിക്കാനാണ് ഗവര്‍ണര്‍ എത്തിയത്. ബാര്‍ട്ടണ്‍ ഹില്ലിലെ വി.എസിന്റെ വീട്ടിലെത്തിയാണ് ഗവര്‍ണര്‍ അദ്ദേഹത്തേയും കുടുംബത്തേയും സന്ദര്‍ശിച്ചത്.പത്ത് മിനിറ്റ് നേരത്തോളമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്.വിഎസിന്റെ ഭാര്യയും മകനും അടക്കം കുടുംബാംഗങ്ങളെ കണ്ട് ആരോഗ്യവിവരങ്ങൾ അന്വേഷിച്ച ഗവര്‍ണര്‍ ആശംസയറിയിച്ച് മടങ്ങി