Kerala News

നൂറിന്റെ നിറവിൽ വി എസ് ; പിറന്നാളാഘോഷത്തിൽ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ സുരേഷിന് സിപിഐഎമ്മിന്റെ വിലക്ക്

  • 18th October 2023
  • 0 Comments

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നൂറാം പിറന്നാളാഘോഷത്തിൽ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ സുരേഷിന് സിപിഐഎമ്മിന്റെ വിലക്ക്. പാലക്കാട് മുണ്ടൂരിൽ വിഎസിനെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ സംഘടിപ്പിച്ച ‘നൂറിന്റെ നിറവിൽ വിഎസ്’ പരിപാടിയിലാണ് സുരേഷിനെ വിലക്കിയത്. വിഎസിന്റെ നൂറാം പിറന്നാൾ ദിനമായ 20-ന് നടത്താൻ തീരുമാനിച്ച പരിപാടിയിലേക്ക് സുരേഷിനെ സംഘാടകർ ക്ഷണിച്ചിരുന്നു. ദീർഘകാലം വിഎസിന്റെ സഹായിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന പാലക്കാട്ടുകാരനായ വ്യക്തി എന്ന നിലയിലായിരുന്നു ക്ഷണം. സുരേഷിൻറെ പേര് ഉൾപ്പെടുത്തി ക്ഷണക്കത്ത് തയാറാക്കിയിരുന്നു. സിപിഐഎമ്മുകാരും […]

Kerala News

കോവിഡ് ബാധിതനായ വിഎസിന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി;ഭാര്യക്കും കോവിഡ്

  • 22nd January 2022
  • 0 Comments

കോവിഡ് ബാധിതനായ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി.ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും വിഎ അരുണ്‍ കുമാര്‍ ഫെയിസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. അതേസമയം വിഎസിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഎസിന്റെ മകന്‍ വിഎ അരുണ്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അച്ഛന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നു. എങ്കിലും ആശുപത്രിയില്‍ തന്നെ തുടരുകയാണ്. ഇന്നലെ വൈകിട്ടോടെ അമ്മയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. സുഖവിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിളിക്കുന്ന നിരവധി പേരുണ്ട്. എല്ലാവരുടേയും സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുന്നു.

Kerala News

വി എസ് അച്യുതാനന്ദന് കൊവിഡ്

  • 21st January 2022
  • 0 Comments

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് കോവിഡ്.അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിഎസിന്റെ മകൻ ഫെയ്സ്ബുക്ക് കുറിപ്പ് മഹാമാരിയുടെ പിടിയിൽ പെടാതെ, ഡോക്ടർമാരുടെ നിർദേശം കർശനമായി പാലിച്ച് വീട്ടിൽ കഴിച്ചുകൂട്ടിയ അച്ഛനും കോവിഡ് പോസിറ്റീവായിരിക്കുന്നു. സന്ദർശകരെപ്പോലും അനുവദിക്കാതെ, ഒരർഥത്തിൽ ക്വാറന്റീനിലായിരുന്നു അച്ഛൻ. നിർഭാഗ്യവശാൽ അച്ഛനെ പരിചരിച്ച നഴ്സിന് കോവിഡ് പോസിറ്റീവായി. ഇന്നലെ പരിശോധിച്ചപ്പോൾ അച്ഛനും കോവിഡ് പോസിറ്റീവ്. ആരോഗ്യവിദഗ്ധരുടെ നിർദേശം പാലിച്ച് അച്ഛനിപ്പോൾ ആശുപത്രിയിലാണ്. സുഖവിവരമന്വേഷിച്ച് നിരവധി പേർ വിളിക്കുന്നുണ്ട്. സ്നേഹാന്വേഷണങ്ങൾക്ക് […]

Kerala News

സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല; വി എസ് അച്യുതാനന്ദൻ

സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ലെന്ന് വി എസ് . തെരെഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് അടുത്തപ്പോളാണ് ഫേസ്ബുക് കുറിപ്പിലൂടെ അദ്ദേഹം തന്റെ അഭിപ്രയം പങ്ക് വെച്ചത്. വന് ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തെ പിന്തുണച്ച കേരളത്തിലെ ജനങ്ങളോടുള്ള നന്ദിയും അദ്ദേഹം പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇടതുപക്ഷ ജനാധിപത്യമുന്നണി തുടര് ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. വലതുപക്ഷരാഷ്ട്രീയത്തിന്റെ ജീര്ണത തിരിച്ചറിഞ്ഞ ജനങ്ങള് ഇടതുപക്ഷമാണ് ശരി എന്ന് വിധിയെഴുതിക്കഴിഞ്ഞു. സംഘപരിവാര് രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണില് ഇടമില്ല എന്നാണ് മനസ്സിലാക്കാന് കഴിയുന്നത്. […]

error: Protected Content !!