Kerala

വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു

  • 26th September 2019
  • 0 Comments

കാക്കനാട്: എറണാകുളം ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷ്മ പരിശോധന കളക്ടറേറ്റിൽ ആരംഭിച്ചു. 135 പോളിങ് സ്റ്റേഷനുകളിലായി നടക്കുന്ന വോട്ടെടുപ്പിന് 270 വോട്ടിങ് യന്ത്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്കമ്പനിയുടെ യന്ത്രങ്ങളാണിവ. ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും വിവിപാറ്റ് യന്ത്രങ്ങളും പരിശോധിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന. സെപ്റ്റംബർ 26 വൈകുന്നേരത്തോടെ പരിശോധന പൂർത്തിയാകും.

error: Protected Content !!