Kerala

വാേട്ടർ പട്ടികയിൽ 23 വരെ പേര് ചേർക്കാം

  • 17th September 2023
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സെപ്റ്റംബർ 23 വരെ അവസരമുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. 2023 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് പൂർത്തിയായവർക്കാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. ഇതിനായി കമ്മീഷൻ വെബ്സൈറ്റായ www.sec.kerala.gov.in ലൂടെ അപേക്ഷ സ്വീകരിക്കും. വ്യക്തികൾക്ക് സിറ്റിസൺ രജിസ്ട്രേഷൻ മുഖേനയും അക്ഷയ ജനസേവന കേന്ദ്രങ്ങൾക്ക് ഏജൻസി രജിസ്ട്രേഷൻ മുഖേനയും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. സെപ്റ്റംബർ എട്ടിന് […]

Kerala

കൊച്ചിയിൽ നിന്നും വോട്ട് ചെയ്യാൻ മണ്ണാർക്കാട്എ ത്തി; വോട്ട് മറ്റാരോ ചെയ്‌തെന്ന് പരാതി

  • 6th April 2021
  • 0 Comments

പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തിൽ കള്ളവോട്ട് ആരോപണം. മണ്ഡലത്തിലെ അരയങ്ങോട് യൂണിറ്റി സ്കൂളിലെ 108ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ഇവിടുത്തെ വോട്ടറായ കുരുവിളയുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്നാണ് പരാതി. കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ വോട്ട് ചെയ്യാനായി തന്റെ നാട്ടിലെത്തിയതായിരുന്നു കുരുവിള. വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന പരാതിയെ തുട‍ര്‍ന്ന് കുരുവിളയ്ക്ക് ചലഞ്ച് വോട്ട് രേഖപ്പെടുത്താൻ പോളിങ് ഉദ്യോഗസ്ഥ‍ര്‍ അനുവാദം നൽകി.  മണ്ണാർകാട് മണ്ഡലത്തിലെ തന്നെ മണ്ണാർകാട് നഗരസഭ ബൂത്ത് നമ്പർ 126 ലും കള്ളവോട്ട് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ക്രമനമ്പർ 90 ൽ […]

Kerala

പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; മറ്റെന്നാൾ നിര്‍ണായക വിധിയെഴുത്ത്

  • 4th April 2021
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. മറ്റെന്നാൾ നിർണ്ണായക വിധിയെഴുത്ത്. കൊട്ടിക്കലാശത്തിന് നിയന്ത്രണമുണ്ടെങ്കിലും പ്രചാരണാവേശം മൂര്‍ധന്യതയിലെത്തും. ദേശീയ നേതാക്കളുള്‍പ്പെടെ കളം നിറഞ്ഞു കളിച്ച പോര്‍ക്കളത്തില്‍ തെരഞ്ഞെടുപ്പ് ചൂട് ഇപ്പോഴും തിളച്ചുമറിയുകയാണ്. അവസാനവട്ട അടിയൊഴുക്കും തങ്ങള്‍ക്കനുകൂലമാക്കാനുളള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഈസി വാക്കോവര്‍ സൂചന നല്‍കിയ മണ്ഡലങ്ങള്‍ പലതും ഇന്ന് മുന്നണികളുടെ നെഞ്ചിടിപ്പായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയുളള മണിക്കൂറുകള്‍ മുക്കുമൂലകളില്‍ ഓടിയെത്തി വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും.

Kerala News

വോട്ടിംഗ് സമയം നീട്ടാനും പോസ്റ്റല്‍ വോട്ടിനും ഓര്‍ഡിനന്‍സ് കൊണ്ടുവരും

  • 17th September 2020
  • 0 Comments

കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കുന്നതിന് കേരള മുനിസിപ്പാലിറ്റി ആക്ടിലും കേരള പഞ്ചായത്ത് രാജ് ആക്ടിലും ഭേദഗതി കൊണ്ടുവരാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിര്‍ദിഷ്ട ഭേദഗതി അനുസരിച്ച് പോളിംഗ് സമയം രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ്. കോവിഡ്-19 രോഗം ബാധിച്ചവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കും.

News

കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിന് പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. പൊതുറാലികളും യോഗങ്ങളും അനുവദിക്കും. സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചരണത്തിന് അഞ്ച് പേരേ മാത്രമേ അനുവദിക്കൂ. എല്ലാ വോട്ടര്‍മാര്‍ക്കും ഗ്ലൗസ് നല്‍കുമെനന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. കൊവിഡ് ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കി. വീടുകള്‍ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലും തെര്‍മ്മല്‍ സ്‌കാനറും സാനിറ്റൈസറും കൈകഴുകാനുള്ള സൗകര്യവും ഉറപ്പാക്കണം. ഒരു പോളിംഗ് […]

Kerala News

വോട്ടിൽ കൃത്രിമം ഗുജറാത്തിൽ ബി ജെ പി മന്ത്രിയുടെ വിജയം കോടതി അസാധുവാക്കി

ഗുജറാത്ത് : 2017 ൽ ധോൽക്ക നിയമസഭാ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ കൃത്രിമവും, ക്രമക്കേടും നടത്തിയതിനു ഗുജറാത്തിലെ വിദ്യാഭ്യാസ,നിയമ,പാർലമെന്ററി ചുമതല വഹിക്കുന്ന മന്ത്രി ഭൂപേന്ദ്രസിം​ഗ് ചുദാസമേയുടെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. 327 വോട്ടിനായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. എതിർ സ്ഥാനാർഥി കോൺഗ്രസിന്റെ അശ്വിൻ റാത്തോഡായിരുന്നു പരാതിയുമായി കോടതിയെ സമീപിച്ചത്.നിരവധി തവണ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും പല അഴിമതികളും മന്ത്രി നടത്തിയിരുന്നുവെന്നും ഇത് തിരെഞ്ഞെടുപ്പ് സമയത്താണ് കൂടുതലായി പ്രകടമായി നടന്നെതെന്നും പരാതിയിൽ പറയുന്നു. ആകെ പോൾ ചെയ്ത […]

error: Protected Content !!