ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ നാളെ രാവിലെ 8 മണി മുതല്‍
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. 20 കേന്ദ്രങ്ങളിലായി നാളെ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചന 8.15 മുതല്‍ ലഭിച്ച് തുടങ്ങും. കുറവ് വാര്‍ഡുകളുള്ള പഞ്ചായത്തുകളുടെ ഫലം ഒന്‍പത് മണിയോടെ പുറത്തുവരും. ഉച്ചയോടെ മുഴുവന്‍ പഞ്ചായത്തുകളുടെയും ഫലം ലഭ്യമാകും. 1500 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണുക. എട്ട് ബൂത്തിന് ഒരു ടേബിള്‍ എന്ന നിലയിലാണ് വോട്ടെണ്ണാന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെയാണ് ക്രമീകരിച്ചിട്ടുള്ളത്. […]