യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയും ആർ ആർ ആറിലെ നാട്ടുകൂത്തും തമ്മിലെ ബന്ധം
എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത 2022-ലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലൊന്നാണ് ആർ ആർ ആർ.ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനവും യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയും തമ്മിലുള്ള ബന്ധം എന്താണ് എന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കിയുടെ വസതിക്ക് മുന്നിലാണ് നാട്ടു നാട്ടു ചിത്രീകരിച്ചത് എന്നതാണ് ആ കൗതുകകരമായ കാര്യം. ചലച്ചിത്രകാരനായ സന്ദീപ് റെഡ്ഡി വാങ്കയുമായുള്ള അഭിമുഖത്തിൽ രാജമൗലി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ അവസാനഘട്ട ചിത്രീകരണത്തിന്‍റെ ഭാഗമായി 2021 ഓഗസ്റ്റിൽ യുക്രൈനിലാണ് ‘നാട്ടു നാട്ടു’ ചിത്രീകരിച്ചത്. […]
