Local News

ജില്ല മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്:പാറ്റേൺ കാരന്തൂരിന് ഇരട്ട കിരീടം

  • 16th November 2021
  • 0 Comments

കോഴിക്കോട് ജില്ല മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കാരന്തൂർ പാറ്റേൺ ക്ളബ്ബ് ഇരട്ടക്കിരീടം നേടി. വോളി ഫ്രൻ്റ്സ് പയമ്പ്ര ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ജേതാക്കളായാണ് പാറ്റേൺ ഇരട്ടക്കിരീടം കരസ്ഥമാക്കിയത്.ഇരുവിഭാഗം ഫൈനലിലും വോളി ഫ്രൻ്റ്സ് പയമ്പ്ര ടീമിനെ പരാജയപ്പെടുത്തിയാണ് പാറ്റേൺ ചാമ്പ്യന്മാരായത്. സമാപന ചടങ്ങിൽ മുൻ സർവ്വീസസ് താരം സുരേന്ദ്രൻ ട്രോഫികൾ വിതരണം ചെയ്തു.ജില്ല വോളിബോൾ അസോസിയേഷൻ സെക്രട്ടറി കെ.കെ.മുസ്തഫ സംസാരിച്ചു. ട്രഷറർ പ്രദീപൻ നന്ദി പറഞ്ഞു.

ജില്ല വോളിബോൾ കുന്ദമംഗലം സോൺ: പാറ്റേൺ കാരന്തൂർ ചാമ്പ്യന്മാർ

  • 9th February 2021
  • 0 Comments

കുന്ദമംഗലം: ഓമശ്ശേരി പുത്തൂരിൽ നടന്ന ജില്ല സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് കുന്ദമംഗലം സോൺ മത്സരത്തിൽ പാറ്റേൺ കാരന്തൂർ ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ( 23-25, 25-19, 15-10 ) ഗ്രീൻ സ്റ്റാർ നരിക്കുനിയെ പരാജയപ്പെടുത്തിയാണ് പാറ്റേൺ ജേതാക്കളായത്. ജേതാക്കൾക്ക് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസർ പുളിക്കൽ ട്രോഫി വിതരണം ചെയ്തു.ബുധനാഴ്ച മുതൽ മാനിപ്പുരത്ത് നടക്കുന്ന അന്തർ മേഖല മത്സരത്തിൽ കുന്ദമംഗലം മേഖലയിൽ നിന്ന് പാറ്റേൺ കാരന്തൂരും, ഗ്രീൻ സ്റ്റാർ നരിക്കുനിയും പങ്കെടുക്കും.

വോളിബോള്‍ റഫറി സ്റ്റാന്റും പോസ്റ്റുകളും കൈമാറി

  • 3rd November 2020
  • 0 Comments

കുന്ദമംഗലം പഞ്ചായത്തിലെ ചെത്തുകടവ് മിനി സ്റ്റേഡിയത്തില്‍ സ്ഥാപിക്കുന്നതിനായി കുന്ദമംഗലം സാന്റ്റോസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്‌പോണ്‍സര്‍ ചെയ്ത വോളിബോള്‍ റഫറി സ്റ്റാന്റും പോസ്റ്റുകളും സാന്റ്റോസ് പ്രസിഡണ്ട് അഷ്‌റഫ് പതിമംഗലം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന് കൈമാറി. ജില്ല വോളിബാള്‍ അസോസിയേഷന്‍ ട്രഷറര്‍ പി.കെ.ബാപ്പു ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കോയ, വാര്‍ഡ് മെമ്പര്‍ സംജിത്ത്, വികസന ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേഷ് കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാന്‍ഡിങ് […]

error: Protected Content !!