Kerala

കേരളം ക്രിമിനലുകളുടെ നാടാകുന്നു: വിഎം സുധീരൻ

  • 10th August 2023
  • 0 Comments

കേരളം ക്രിമിനലുകളുടെ നാടായി മാറുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻറെ വിമർശനം. സംസ്ഥാനത്തെ അക്രമസംഭവങ്ങൾക്ക് പ്രധാന കാരണം മദ്യമാണ്. മദ്യം മുഖ്യ വരുമാന മാർഗമായി കരുതുന്ന സർക്കാരിന്റെ ഇടപെടലാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്നും സുധീരൻ കുറ്റപ്പെടുത്തി. ഇടുക്കി മണിയാറൻകുടിയിൽ കിടപ്പിലായ അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മദ്യ ലഹരിയിൽ രക്ഷിതാക്കളെ കൊലപ്പെടുത്തുന്ന സംഭവങ്ങളുടെ തുടർച്ചയാണ് ഇടുക്കിയിൽ ഉണ്ടായിരിക്കുന്നത് പറഞ്ഞ അദ്ദേഹം, ആലുവയിൽ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ […]

Kerala News

എം സി റോഡ് ഉമ്മൻ ചാണ്ടിയുടെ പേരിൽ പുനർ നാമകരണം ചെയ്യണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരൻ

  • 23rd July 2023
  • 0 Comments

എം സി റോഡ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുനർ നാമകരണം ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് വി എം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. എംസി റോഡ് ഭാവിയില്‍ ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്നാണ് സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്. അതിനാവശ്യമായ നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കണമെന്നും വി എം സുധീരൻ മുഖ്യമന്ത്രിയോട് അഭ്യാര്‍ത്ഥിച്ചു. ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങളാല്‍ സ്നേഹിക്കപ്പെടുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ […]

Kerala News

കോൺഗ്രസ് അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന ഉപാധി ഒഴിവാക്കി;പ്രതിഷേവുമായി വി.എം. സുധീരൻ,അധ്യക്ഷന് കത്ത്

  • 27th February 2023
  • 0 Comments

റായ്പൂർ പ്ലീനറി സമ്മേളനത്തിൽ കോണ്‍ഗ്രസ് അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന ഉപാധി ഒഴിവാക്കിയതിനെതിരെ വി എം സുധീരൻ. പാര്‍ട്ടി പ്രാഥമിക അംഗത്വത്തിനുള്ള വ്യവസ്ഥകളില്‍ മദ്യവര്‍ജനത്തിലും ഖാദി ഉപയോഗത്തിലും ഇളവ് നല്‍കിക്കൊണ്ടുള്ള തീരുമാനം വളരെ ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ചൂണ്ടിക്കാട്ടി സുധീരന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചു.റായ്പൂർ പ്ലീനറി സമ്മേളനത്തിലെ തീരുമാനം മദ്യവിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും തീരുമാനം പിൻവലിക്കണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു. മദ്യ ഉപയോഗം വലിയൊരു പൊതുജനാരോഗ്യ വിഷയമായി ഉയര്‍ന്നുവരുന്ന കാലത്ത് ഭേദഗതി ദൗര്‍ഭാഗ്യകരവും ഗൗരവമേറിയതുമാണ്. […]

Entertainment News

മാളികപ്പുറം കണ്ടു…ചിത്രം നന്നായിരിക്കുന്നുവെന്ന് വി എം സുധീരൻ

  • 11th January 2023
  • 0 Comments

മാളികപ്പുറം സിനിമ കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.പ്രേക്ഷകർക്കിടയിലും ബോക്സ് ഓഫീസ് കണക്കുകളിലും ഒരുപോലെ വിജയം കണ്ടെത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’.നിരവധി പ്രമുഖരാണ് സിനിമയ്ക്ക് പിന്തുണ രേഖപ്പെടുത്തിയത്. ഭാര്യയ്ക്കൊപ്പം മാളികപ്പുറം കണ്ടുവെന്നും ചിത്രം നന്നായിരിക്കുന്നു. ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നുമാണ് വിഎം സുധീരന്‍ പറഞ്ഞത്.അതേ സമയം മാളികപ്പുറം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തി. സിനിമയിലെ ഓരോ അണിയറ […]

Kerala News

കെ.പി.സി.സി ചിന്തന്‍ ശിബിരത്തിന് ഇന്ന് കോഴിക്കോട് തുടക്കം;മുല്ലപ്പള്ളിയും സുധീരനും പങ്കെടുക്കില്ല

  • 23rd July 2022
  • 0 Comments

കെ.പി.സി.സിയുടെ നവസങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. ഇന്നും നാളെയുമായി കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിയന്‍ കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന പരിപാടിയില്‍ സംഘടനാ ശേഷി ശക്തമാക്കുന്നതിനൊപ്പം 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ചയാകും.അതേസമയം വി എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും ചിന്തൻ ശിബിരിൽ പങ്കെടുക്കില്ല. പങ്കെടുക്കാനാകില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചു. ഉദയ്പൂരില്‍ നേരത്തെ നടന്ന ചിന്തന്‍ ശിബിരത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല.. എന്നാല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ഇരു നേതാക്കളും എത്താത്തതെന്നും അതൊരു […]

Kerala News

കോവിഡ് ചികിത്സ: സര്‍ക്കാരിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

  • 8th January 2021
  • 0 Comments

കോവിഡ്‌ ബാധിച്ച്‌ ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽകോളേജിൽ നിന്ന്‌ ലഭിച്ചത്‌ മികച്ച ചികിത്സയാണെന്ന്‌ കോൺഗ്രസ്‌ നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി എം സുധീരൻ. കോവിഡ്‌ ചികിത്സാ സംവിധാനത്തിന്റെ ചാലകശക്‌തിയായ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ജോ. ഷർമ്മദ്‌ അടക്കമുള്ള എല്ലാ ഡോക്‌ടർമാരോടും സ്‌റ്റാഫിനോടും കടപ്പാടും സ്‌നേഹാദരങ്ങളും അറിയിക്കുകയാണെന്നും സുധീരൻ ഫേസ്‌ ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു. പോസ്‌റ്റ്‌ ചുവടെ കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടർന്നുള്ള […]

ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം – വി.എം സുധീരൻ

  • 11th November 2020
  • 0 Comments

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും മറ്റ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയെക്കുറിച്ച് ആത്മപരിശോധനയിലൂടെ തെറ്റുതിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകാണമെന്ന് മുതർന്ന കോൺഗ്രസ് നേതാവും മുന്‍ കെ.പി.സി.സി അധ്യക്ഷനുമായ വി.എം സുധീരന്‍. ജനസ്വീകാര്യതയും പ്രവര്‍ത്തനരംഗത്തെ മികവുമായിരിക്കണം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും പാര്‍ട്ടി പദവികള്‍ നല്‍കുന്നതിനുമുള്ള മാനദണ്ഡം. ജനവിശ്വാസം കൂടുതല്‍ ആര്‍ജ്ജിക്കത്തക രീതിയില്‍ പ്രവര്‍ത്തനശൈലിയിലും മാറ്റം വരുത്തണം.ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും ഉയര്‍ത്തിപ്പിടിച്ച സാമ്പത്തിക നയങ്ങളിലേയ്ക്ക് തിരിച്ചുപോകണമെന്നും മറ്റ് തലങ്ങളിലും നയസമീപനങ്ങളില്‍ മാറ്റമുണ്ടാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ രാ​ഷ്​​ട്രീ​യ​ദു​ര​ന്ത​മാ​യി പി​ണ​റാ​യി മാ​റും -സുധീരൻ

തൊ​ടു​ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞ് പി​ടി​ച്ചു​നി​ല്‍ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ല്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമായി പിണറായി മാറുമെന്ന് വി എം സുധീരൻ. ത​െൻറ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​െൻറ നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍ത്തി​ക​ളി​ല്‍ ത​നി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് കൈ​ക​ഴു​കാ​നാ​വാ​ത്ത അ​തീ​വ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ധാ​ര്‍മി​ക​മാ​യും നി​യ​മ​പ​ര​മാ​യും രാ​ഷ്​​ട്രീ​യ​മാ​യും ഒ​രു​നി​മി​ഷം​പോ​ലും അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നു​ള്ള പി​ണ​റാ​യി​യു​ടെ അ​ര്‍ഹ​ത ന​ഷ്​​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെന്നും അദ്ദേഹം പറഞ്ഞു

error: Protected Content !!