National

സെക്രട്ടറിയറ്റില്‍ അനുമതിയില്ലാതെ വ്ളോഗറുടെ വീഡിയോ ചിത്രീകരണം

  • 10th August 2024
  • 0 Comments

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ അനുമതിയില്ലാതെ വ്‌ളോഗറുടെ ഷൂട്ടിങ്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സെക്രട്ടറിയേറ്റിലെ ഓഫിസ് സെക്ഷനില്‍ ചിത്രീകരണം നടന്നത്. സ്‌പെഷല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിച്ച് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. സംഭവം വിവാദമായതോടെ ഷൂട്ടിങ്ങിന് അനുമതി നല്‍കിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പ്രതികരിച്ചു. അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും കര്‍ശന നിയന്ത്രണം ഉള്ളിടത്താണ് വ്ളാഗറുടെ വീഡിയോ ചിത്രീകരണം.

Kerala News

മലപ്പുറത്ത് 68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി വ്‌ളോഗര്‍;പ്രണയം നടിച്ച് അടുത്തിടപെട്ടു,തട്ടിയെടുത്തത് 23 ലക്ഷം രൂപ,സഹായം നൽകിയത് ഭർത്താവ്

  • 21st November 2022
  • 0 Comments

മലപ്പുറം കല്‍പകഞ്ചേരിയിൽ ഉന്നതസ്വാധീനമുള്ള അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്‌ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്റ്റില്‍.ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.റാഷിദ(30) ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരെയാണ് പോലീസ് പിടികൂടിയത്.കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് റാഷിദ ബന്ധം സ്ഥാപിക്കുകയായിരുന്നു.കല്‍പകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68-കാരന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അയാളുമായി ചാറ്റുചെയ്ത് ബന്ധം സ്ഥാപിക്കുകയും ചെയ്തു,ട്രാവല്‍ വ്‌ളോഗറാണെന്ന് പരിചയപ്പെടുത്തിയാണ് റാഷിദ 68-കാരനുമായി സൗഹൃദം സ്ഥാപിച്ചത്. […]

Kerala News

കട്ടിലിലൊക്കെ തലയിടിപ്പിക്കും’തല്ലിയിട്ടുള്ള പ്രതികാരം ഞാനായിട്ട് ചെയ്യില്ല–മര്‍ദ്ദനത്തെക്കുറിച്ച് റിഫ പറഞ്ഞത്

  • 21st July 2022
  • 0 Comments

വ്‌ളോഗര്‍ റിഫ മെഹ്നുവിനെ ഭര്‍ത്താവ് മെഹ്നാസ് നിരന്തരം മര്‍ദിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരണത്തിന് മുമ്പ് തനിക്ക് നേരയുണ്ടായ മര്‍ദ്ദനത്തിന്റെ ക്രൂരതകള്‍ വിശദീകരിക്കുന്ന ഓഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. തന്റെ തല ബലം പ്രയോഗിച്ച് കട്ടിലിന് ഇടിച്ചെന്ന് ശബ്ദ ശകലത്തിലുണ്ട്.റിഫയ്ക്കും മെഹ്നാസിനും ഒപ്പം മുറി ഷെയര്‍ ചെയ്തിരുന്ന ജംഷാദ് റെക്കോര്‍ഡ് ചെയ്ത റിഫയും ജംഷാദും തമ്മിലുളള സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്, റിഫ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ജംഷാദാണ് ഈ സംഭാഷണം വീഡിയോയായി റെക്കോഡ് ചെയ്തത്. രഹസ്യമായി റെക്കോര്‍ഡ് […]

Kerala News

വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം;വ്‌ളോഗര്‍ ഒളിവില്‍ത്തന്നെ, കാർ കസ്റ്റഡിയിലെടുത്തു

  • 16th July 2022
  • 0 Comments

റിസര്‍വ് വനത്തില്‍ അതിക്രമിച്ചു കടന്ന് വീഡിയോ ചിത്രീകരിച്ച യൂട്യൂബർ അമല അനുവിന്റെ കാർ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.കിളിമാനൂരില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.അമല അനു ഇവിടെ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയതെങ്കിലും ഇവരെ കണ്ടെത്താനായില്ല. മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് യൂട്യൂബർ കൊച്ചിയിലേക്ക് മാറിയെന്ന വിവരമാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും അമലയെ കണ്ടെത്താനായില്ല. അമല അനുവിനെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വനിതാ വ്ളോഗറുടെ മുൻകൂർ […]

Kerala News

വനത്തില്‍ കയറി കാട്ടാനകളെ പ്രകോപിച്ചു;അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ വനിതാ വ്ളോഗറെ അറസ്റ്റ് ചെയ്യാൻ വനംവകുപ്പ്

  • 12th July 2022
  • 0 Comments

വനത്തില്‍ അതിക്രമിച്ചു കയറിയ വനിത വ്ലോ​ഗർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്.വ്‌ളോഗർ അമല അനുവിനെ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുകയാണ്.ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും അമല അനു ഹാജ‍രാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് വനംവകുപ്പ് നീക്കം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥർ പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകൾ പരിഗണിക്കുന്ന ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (പുനലൂ‍ർ വനം കോടതി) വിശദമായ റിപ്പോർട്ട് നൽകി. കാട്ടിനുള്ളിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് അമല […]

Kerala News

കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു; വ്‌ളോഗര്‍ക്കെതിരെ കേസ്

കാട്ടില്‍ കയറി വീഡിയോ ചിത്രീകരിച്ച വ്ളോഗര്‍ക്കെതിരെ കേസ് എടുത്ത് വനം വകുപ്പ്. വനിതാ വ്ളോഗര്‍ അമലാ അനുവിനെതിരെയാണ് കേസ് എടുത്തത്. കാട്ടില്‍ അതിക്രമിച്ച് കയറിയതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അമ്പഴത്തറ റിവര്‍വ്വ് വനത്തിലാണ് അമല അനു വീഡിയോ ചിത്രീകരിക്കാന്‍ കയറിയത്. കാട്ടാനയുടെ ചിത്രങ്ങള്‍ ഹെലിക്യാം ഉപയോഗിച്ച് പകര്‍ത്തുകയും പിന്നീട് ഇതിന്റെ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച […]

Kerala News

വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലയാളി വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റിഫയുടെ കഴുത്തില്‍ കണ്ടെത്തിയ അടയാളം തൂങ്ങി മരണത്തിന്റേതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങള്‍ കൂടി വരാനുണ്ട്. ദുബായില്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷമാണ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്‌ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തില്‍ കാസര്‍കോട് സ്വദേശിയും യൂട്യൂബറുമായ ഭര്‍ത്താവ് […]

error: Protected Content !!