International News

വ്‌ലാഡിമിര്‍ പുടിന്റെ ‘തലച്ചോറായ’ അലക്‌സാണ്ടര്‍ ഡഗിനെതിരെ വധശ്രമം; സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് മകള്‍

  • 21st August 2022
  • 0 Comments

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്റെ വിശ്വസ്തന്റെ മകള്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. പുട്ടിന്റെ വിശ്വസ്തനായ അലക്‌സാണ്ടര്‍ ഡഗിന്റെ മകള്‍ ഡാരിയ ഡഗിനയാണ് മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത്. ഇവര്‍ മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്യുകയായിരുന്നു. യുക്രെയ്‌നില്‍ റഷ്യയുടെ ആക്രമണ തന്ത്രങ്ങള്‍ മെനയുന്നത് അലക്‌സാണ്ടര്‍ ഡഗിനാണെന്നാണു കരുതുന്നത്. ശനിയാഴ്ച മോസ്‌കോ നഗരത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. അലക്‌സാണ്ടര്‍ ഡഗിനും മകള്‍ ഡാരിയ ഡഗിനയും പൊതുപരിപാടിക്കു ശേഷം ഒരു വാഹനത്തില്‍ മടങ്ങാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് അലക്‌സാണ്ടര്‍ ഡഗിന്‍ മറ്റൊരു വാഹനത്തില്‍ […]

International News

യൂറോപ്യന്‍ യൂണിയന്‍ ഉപരോധ പട്ടികയില്‍ വ്‌ലാദ്മിര്‍ പുടിന്റെ ‘കാമുകി’യും

വ്‌ളാദ്മിര്‍ പുടിന്റെ കാമുകിയെന്ന് പറയപ്പെടുന്ന അലീന കബീവയെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. യുക്രെയ്‌നെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വിലക്കുകള്‍ പ്രഖ്യാപിക്കാനിരിക്കുന്ന റഷ്യന്‍ നേതാക്കളുടെ പട്ടികയിലാണ് അലീന കബീവയും ഉള്‍പ്പെട്ടിരിക്കുന്നത്. പട്ടികയില്‍ വൈകി കൂട്ടിച്ചേര്‍ക്കപ്പെട്ട വ്യക്തി കൂടിയാണ് കബേവ. റഷ്യന്‍ എണ്ണ ഇറക്കുമതി നിരോധനം ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ ബുധനാഴ്ച യൂറോപ്യന്‍ യൂണിയന്‍ എക്സിക്യൂട്ടീവ് അംഗരാജ്യങ്ങള്‍ക്ക് അംഗീകാരത്തിനായി സമര്‍പ്പിച്ചു. അംഗരാജ്യങ്ങള്‍ ഇത് അംഗീകരിച്ചാല്‍ കബീവക്ക് യൂറോപ്പിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും വിദേശ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്യും. ഒളിമ്പിക് […]

International News

പുടിന്‍ ക്യാന്‍സര്‍ ചികിത്സയില്‍, അധികാരം കൈമാറുന്നത് അടുത്ത സുഹൃത്തിനെന്ന് റിപ്പോര്‍ട്ട്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ക്യാന്‍സര്‍ ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്. രോഗത്തിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കുമെന്നാണ് യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുടിന്റെ അടുത്ത സുഹൃത്തും വിശ്വസ്തനുമായ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പത്രുഷേവിന് അധികാരം കൈമാറിയ ശേഷമായിരിക്കും ചികിത്സയില്‍ പ്രവേശിക്കുകയെന്നാണ് കരുതുന്നത്.എന്നാല്‍ ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പുടിന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടെന്നാണ് മുന്‍ റഷ്യന്‍ ഫോറിന്‍ ഇന്റലിജന്‍സ് സര്‍വീസ് ലഫ്റ്റനന്റ് ജനറലിന്റെ ഒരു ടെലിഗ്രാം ചാനലില്‍ വാര്‍ത്ത […]

error: Protected Content !!