വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവ് ഉമ്മന്‍ചാണ്ടി; കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി എം.വിന്‍സന്റ് എംഎല്‍എ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിനു മുന്‍പായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി എം.വിന്‍സന്റ് എംഎല്‍എ. ചാണ്ടി ഉമ്മന്‍ എംഎല്‍എയോടൊപ്പം എത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് എം.വിന്‍സന്റ് പ്രതികരിച്ചു. ‘ വിഴിഞ്ഞം ഉമ്മന്‍ ചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ക്രെഡിറ്റിനായി മത്സരിക്കുന്നു. റെയില്‍ റോഡ് കണക്ടിവിറ്റി പൂര്‍ത്തിയാക്കണമെന്ന കരാര്‍ പോലും ഇതുവരെ നടപ്പിലാക്കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല,’ എം.വിന്‍സന്റ് ചൂണ്ടിക്കാട്ടി. ഇന്ന് ചരിത്ര ദിവസമാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ […]

