വിഴിഞ്ഞം അക്രമത്തിൽ മൂവായിരം പേര്‍ക്കെതിരെ കേസ്; കരുതിക്കൂട്ടിയുള്ള ആക്രമണം, 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് എഫ് ഐ ആർ
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേർക്കെതിരെ കേസെടുത്തു.സമര സമിതിയുടെ ആക്രമണത്തിൽ 36 പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. താബൂക്ക് കൊണ്ട് കാലിന് ഇടിയേറ്റ എസ് ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയാണ്. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്ഐആർ. കരുതിക്കൂട്ടിയുള്ള ആക്രമണമാണിതെന്നും ലക്ഷ്യമിട്ടത് പോലീസുകാരെ കൊല്ലാനാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കസ്റ്റഡിയിൽ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കിൽ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി പെടുത്തി. കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു.വാഹനങ്ങൾ തകർത്തു. […]
