Kerala

സമരം ചെയ്യുന്നവർ രാജ്യദ്രോഹികളെന്ന വാദം പ്രകോപനപരം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ

  • 4th December 2022
  • 0 Comments

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത സർക്കുലർ. സമരം ചെയ്യുന്നവർ രാജ്യദ്രോഹികളെന്ന സർക്കാർ വാദം പ്രകോപനപരം. സർക്കാരിന് നിസംഗത മനോഭാവമാണ്. കോടതി നിലപാട് സഭ അംഗീകരിക്കുന്നുവെന്നും സർക്കുലറിൽ പറയുന്നു.മാധ്യമങ്ങൾക്കെതിരെയും വിമർശനമുയർന്നു. മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് സത്യത്തിൻ്റെ ഒരു മുഖം മാത്രമാണ്. വിഴിഞ്ഞം സംഘർഷത്തിനും പൊലീസ് സ്റ്റേഷൻ അക്രമത്തിനും കാരണം പ്രകോപനം. പ്രകോപന കാരണങ്ങൾ അക്കമിട്ട് നിരത്തുന്നതാണ്. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ സർക്കുലർ. സമരം അതിജീവനത്തിന് വേണ്ടിയുള്ളത്. അധികാരത്തിന് വേണ്ടിയുള്ളതല്ല. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ മനസിലാക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.ആവശ്യങ്ങൾ […]

Kerala

അക്രമങ്ങൾ കുത്തിപ്പൊക്കുന്നു, വിഴിഞ്ഞത്തെ കലാപം ചില ഗൂഢശക്തികളുടെ ശ്രമമെന്ന് സിപിഐഎം

  • 28th November 2022
  • 0 Comments

തിരുവനന്തപുരം: വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സമരം ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് സമരത്തിന്റെ പേരിൽ നടക്കുന്നത്. ജനങ്ങൾക്കിടയിലെ സൗഹാർദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികൾ കലാപം ലക്ഷ്യംവെച്ച് അക്രമ പ്രവർത്തനങ്ങളിലേർപ്പെടുകയാണെന്ന് സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു. നിയമവാഴ്ചയെ കൈയ്യിലെടുക്കാനും, കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങളാണ് നടക്കുന്നത്. ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത […]

Kerala

മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം, വിഴിഞ്ഞം പ്രതിഷേധത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

  • 28th November 2022
  • 0 Comments

യുഡിഎഫ് പദ്ധതിക്കെതിരല്ല, വിഴിഞ്ഞം പ്രതിഷേധത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. എരിതീയിൽ എണ്ണ ഒഴിക്കാനില്ല. മത്സ്യ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണം.ചർച്ചകളുമായി സഹകരിക്കാൻ യുഡിഎഫ് തയ്യാറാണ്.കലക്കവെള്ളത്തിൽ മീൻ പിടിക്കാനില്ല.മതമേലധ്യക്ഷൻമാർക്കെതിരെ കേസെടുത്തത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിഴിഞ്ഞം സമരക്കാർ തീവ്രവാദികളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി. എത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം ഒരുപോലെയാണ്. സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.പള്ളിയിൽ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണ്. സർക്കാർ ഇതിൽ […]

Kerala

വിഴിഞ്ഞത്ത് സംഘർഷം; തുറമുഖ നിർമ്മാണത്തിനെത്തിയ ലോറികൾ സമരക്കാർ തടഞ്ഞു

  • 26th November 2022
  • 0 Comments

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ലോഡുകളുമായി എത്തിയ ലോറികൾ സമരക്കാർ തടഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് അദാനി ഗ്രൂപ്പ് തുറമുഖ നിർമ്മാണം പുനരാരംഭിക്കുവാൻ തീരുമാനിച്ചത്. തുറമുഖ കവാടത്തിൽ സമരക്കാർ റോഡ് ഉപരോധിച്ചതോടെ സഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. സ്ഥിതിഗതികൾ ഹൈക്കോടതിയെ അറിയിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. രാവിലെ പത്തരയോടെയാണ് തുറമുഖ നിർമ്മാണത്തിനുള്ള കല്ലുകളും ആയി ലോറികൾ പോലീസ് സുരക്ഷയിൽ എത്തിയത്. പക്ഷേ തുറമുഖ കവാടത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡിൽ കിടന്ന് പ്രതിഷേധിച്ചതോടെ വാഹനങ്ങൾക്ക് മുന്നോട്ട് പോകാനായില്ല. […]

Kerala

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം; സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക്, സർക്കാരിന് കത്ത് നൽകി അദാനി

  • 26th November 2022
  • 0 Comments

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തും. വിഴിഞ്ഞം സമരസമിതിയുടെ പ്രതിഷേധത്തിന് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് വൻ പൊലീസ് വിന്യാസമാണുള്ളത്. പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിർമാണ പ്രവർത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പു […]

Kerala

വിഴിഞ്ഞം സമരം; തീരശോഷണം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു

  • 7th October 2022
  • 0 Comments

വിഴിഞ്ഞം പദ്ധതിക്കെതിരായ സമരത്തിന്റെ പശ്ചാത്തലത്തിൽ തീരശോഷണം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു. എം ഡി കുടാലെ അധ്യക്ഷനായ നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഇതിൽ സമരസമിതി പ്രതിനിധികൾ ഉൾപ്പെട്ടിട്ടില്ല. ഡോ. റിജി ജോൺ, തേജൽ കാണ്ടികാർ, ഡോ. പികെ ചന്ദ്രമോഹൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. വിഴിഞ്ഞത്ത് തുറമുഖ നിർമാണം നിർത്തിവച്ച് സമരസമിതി അംഗങ്ങളെ ഉൾപ്പെടുത്തി വിദഗ്ധസംഘം പഠനം നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ തുറമുഖ നിർമാണം നിർത്തിവയ്ക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ നിലപാട്. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുന്നത് ഒഴികെ […]

error: Protected Content !!