വിഴിഞ്ഞം തുറമുഖം; ചൈനീസ് കപ്പൽ ഷെൻഹുവായ്ക്ക് ഇന്ന് ഔദ്യോഗിക സ്വീകരണം
വിഴിഞ്ഞത്ത് ആദ്യമെത്തിയ ചൈനീസ് കപ്പൽ ഷെൻഹുവായ്ക്ക് വലിയ സ്വീകരണം നൽകാനൊരുങ്ങി സർക്കാർ. ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സൊനോവാൾ, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, അദാനി ഗ്രൂപ്പ് സിഇഎ കിരൺ അദാനി എന്നിവർ പങ്കെടുക്കും വൈകിട്ട് നാലിന് കപ്പലിനെ ഔദ്യോഗികമായി ബെർത്തിലെത്തിക്കുന്ന മൂറിങ് ചടങ്ങുകൾ നടക്കും. ശേഷം നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുളള മൂന്ന് ക്രെയ്നുകളുമായി ചൈനയിൽ നിന്നുളള […]