Entertainment News

പോസ്റ്ററിൽ സംവിധായകരുടെ ചിത്രമില്ല ; ഫിലിം ഫെയര്‍ പുരസ്കാരം ബഹിഷ്കരിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി

  • 29th April 2023
  • 0 Comments

നോമിനേഷൻ പട്ടിക സംബന്ധിച്ച് ഫിലിം ഫെയർ പുറത്തുവിട്ട പോസ്റ്ററിൽ സംവിധായകരുടെ ചിത്രങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് ഫിലിം ഫെയർ പുരസ്കാരംബഹിഷ്കരിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. പോസ്റ്ററിൽ പ്രധാന അഭിനേതാക്കളുടെ ചിത്രം മാത്രമാണുള്ളത്. മികച്ച സംവിധായകൻ ഉൾപ്പടെ വിവിധ വിഭാഗങ്ങളിലെ നാമനിർദേശത്തിൽ ‘ദ കശ്മീർ ഫയൽസ്’ ഉണ്ടായിരുന്നിട്ടും ഫിലിം ഫെയറുമായി സഹകരിക്കില്ലെന്ന് ട്വറ്ററിലൂടെ സംവിധായകൻ അറിയിക്കുകയായിരുന്നു. ‘അനീതിയും, സിനിമ വിരുദ്ധവുമാണ് ഈ പരുസ്കാരങ്ങൾ അതുകൊണ്ടുതന്നെ നോമിനേഷന്‍ വിനയപൂർവ്വം നിരസിക്കുന്നു താരങ്ങൾക്കല്ലാതെ മറ്റാർക്കും മുഖമില്ലെന്നാണ് ഫിലിംഫെയറിന്‍റെ ധാരണ. അവരുടെ ലോകത്ത് സഞ്ജയ് […]

Kerala News

നിരുപാധികം മാപ്പ് പറഞ്ഞു ; കോടതിയലക്ഷ്യ കേസിൽ വിവേക് അഗ്നിഹോത്രിയെ കുറ്റ വിമുക്തനാക്കി

  • 10th April 2023
  • 0 Comments

ജസ്റ്റിസ് എസ് മുരളീധറിനെതിരെ 2018 ല്‍ ട്വീറ്റിലൂടെ നടത്തിയ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ കുറ്റവിമുക്തനാക്കി. നിരുപാധികം മാപ്പ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, വികാസ് മഹാജൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ച കേസിൽ കോടതിയലക്ഷ്യ നടപടി ആരംഭിച്ചതോടെ വിവേദ് അഗ്നിഹോത്രി സത്യവാങ്മൂലം അയച്ച് ക്ഷമാപണം നടത്തി. ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, ഹാജരാകാൻ പോലും കഴിയാത്തത്ര വലുതാണോ ഇയാൾ എന്ന് ചോദിച്ചു. ഇതിന് പിന്നാലെയാണ് വിവേക് ​​അഗ്നിഹോത്രി […]

Entertainment News

60 കാരനായ നായകന് 20-30 വയസ്സുള്ള നായികർ;വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി

  • 15th August 2022
  • 0 Comments

സിനിമയിലെ നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസത്തെ വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. 60 വയസുള്ള നായകന്‍മാര്‍ ഇപ്പോഴും 20-30 വയസുള്ള നായികമാരെയാണ് തേടി പോകുന്നത്. ഈ പ്രവണത ബോളിവുഡിനെ നശിപ്പിക്കുമെന്നാണ് വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തത്. ആരുടെയും പേരെടുത്ത് പറയാതെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. എന്നാല്‍ ഒരേ ഒരു വ്യക്തിമാത്രമാണ് അതിന് ഉത്തരവാദിയെന്നും അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്റെ ട്വീറ്റ് സിനിമയുടെ ഗുണനിലവാത്തെ മറന്നേക്കൂ, 60 കാരനായ നായകന്‍ 20-30 വയസ്സുള്ള നായികമാരെ തേടിപോകുന്നു. അവരുടെ മുഖം ചെറുപ്പമായി തോന്നാന്‍ […]

Entertainment News

വധഭീഷണി;ദി കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

  • 18th March 2022
  • 0 Comments

കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അ​ഗ്നിഹോത്രിയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വൈ കാറ്റ​ഗറി സുരക്ഷ. പുതിയ ചിത്രത്തിന്റെ റിലീസിന് പിന്നാലെ വിവേകിന് സമൂഹ മാധ്യമങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. ഭീഷണികളെ പറ്റി അന്വേഷണം നടത്തിയ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവേകിന് വി.ഐ.പി സുരക്ഷയൊരുക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു.കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് ബോക്സ് ഓഫിസിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം 95.50 കോടി രൂപയാണ് ഇന്ത്യയിൽ നിന്നു മാത്രം ചിത്രം […]

error: Protected Content !!