Kerala News

മെഡിക്കൽ കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിശ്വനാഥന്‍ പോലീസ് സഹായം തേടിയതിന്റെ തെളിവുകള്‍ പുറത്ത്‌

  • 24th February 2023
  • 0 Comments

കോഴിക്കോട് മെഡിക്കൽ കോളേജിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വിശ്വനാഥൻ പൊലീസ് സഹായം തേടിയിരുന്നതായി കണ്ടെത്തൽ.മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ചോദ്യം ചെയ്ത ദിവസം അര്‍ദ്ധരാത്രിയാണ് വിശ്വനാഥന്‍ ഓടിപ്പോയത്. ഇതിനുമുന്‍പ് മൂന്നുതവണയാണ് വിശ്വനാഥന്‍ പോലീസ് സഹായത്തിനായി വിളിച്ചത്.മോഷണക്കുറ്റം ആരോപിച്ച് വിശ്വനാഥനെ ആൾക്കൂട്ടം വിചാരണ ചെയ്തെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.ജനമധ്യത്തിൽ അപമാനിതനായ മനോവിഷമത്തിലാണ് വിശ്വനാഥൻ മരിച്ചതെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് അര്‍ദ്ധരാത്രി 12.05,12.06,12.09 എന്നിങ്ങനെ മൂന്ന് തവണ വിശ്വനാഥന്‍ വിളിച്ചു. മൂന്നുതവണയും കോള്‍ പെട്ടെന്ന് കട്ടായി. തിരുവന്തപുരത്തെ […]

Kerala News

വിശ്വനാഥിന്റെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം;തൂങ്ങിമരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

  • 13th February 2023
  • 0 Comments

കോഴിക്കോട് മെഡിക്കൽ കോളജ് പരിസരിത്ത് മരിച്ച വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ശരീരത്തിലെ മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടായതെന്ന് ഫൊറന്‍സിക് സര്‍ജന്‍ വിശദീകരിച്ചു.ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ വയനാട് സ്വദേശി വിശ്വനാഥനെ എട്ടാം തിയ്യതി രാത്രിയാണ് ആശുപത്രിയില്‍നിന്ന് കാണാതായത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിക്ക് സമീപത്തെ മരത്തില്‍ വിശ്വനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.അതേസമയം വിശ്വനാഥന്റെ കുടുംബത്തിന് അടിയന്തിര സഹായമായി 2 ലക്ഷം രൂപ […]

error: Protected Content !!