വിമാനത്തിൽ നിന്നും ലഭിച്ച ഭക്ഷണത്തിൽ ചത്ത പാറ്റ;പരാതി നൽകിയ യാത്രകാരനോട് വറുത്ത ഇഞ്ചിയെന്ന് വിശദീകരണം
വിമാനത്തിൽ നൽകിയ ഭക്ഷണത്തിൽ നിന്നും ചത്ത പാറ്റയെ കിട്ടിയെന്ന് പരാതി നൽകിയ യാത്രക്കാരന് വിചിത്രമായ മറുപടി നൽകി കമ്പനി അധികൃതര്‍.വിസ്താര എയർലൈൻ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതായി നിഗുൽ സോളങ്കി എന്ന യാത്രക്കാരനാണ് പരാതി അറിയിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സഹിതം ഒക്ടോബര്‍ 15ന് ഇയാള്‍ ട്വിറ്ററിലൂടെ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. യാത്രക്കാരന്‍റെ ഈ ട്വീറ്റ് വൈറലായതോടെ വിസ്താര അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. Small cockroach in air Vistara meal pic.twitter.com/ebrIyszhvV — […]
