kerala Kerala

വിസ്മയ കേസ്; പ്രതി കിരണിന് പരോള്‍ അനുവദിച്ചു

  • 30th December 2024
  • 0 Comments

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ആയൂര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരണ്‍ കുമാറിന് പരോള്‍ അനുവദിച്ചു. പൊലീസ് റിപ്പോര്‍ട്ട് തള്ളിയാണ് ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചത്. ആദ്യം നല്‍കിയ അപേക്ഷയില്‍ പൊലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും കിരണിന് എതിരായിരുന്നു. എന്നാല്‍ രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായും പൊലീസ് റിപ്പോര്‍ട്ട് പ്രതികൂലമായും വന്നു. പിന്നീട് ജയില്‍ മേധാവി അപേക്ഷ പരിഗണിക്കുകയും 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. മോട്ടോര്‍ വാഹന വകുപ്പിലെ ഓഫീസറായിരുന്ന കിരണ്‍ […]

Kerala

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി; ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

  • 13th December 2022
  • 0 Comments

കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരൺകുമാറിന്‍റെ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്തു കൊണ്ട് നൽകിയ അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു കിരണിൻ്റെ ആവശ്യം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടിയിൽ അപ്പീൽ നൽകിയത്. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ […]

Kerala News

വിസ്മയകേസ്; ആത്മഹത്യയിലേക്ക് നയിച്ചത് തന്റെ പ്രവര്‍ത്തികളാണെന്നതിന് തെളിവില്ല, പ്രതി ഹൈക്കോടതിയെ സമീപിച്ചു

  • 30th June 2022
  • 0 Comments

വിസ്മയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍. കോടതിയുടെ കണ്ടെത്തലുകള്‍ യുക്തിയില്ലാത്തതെന്നാണ് അപ്പീലിലെ വാദം. സ്ത്രീധനം ആവശ്യപ്പെട്ടതിനോ, കൈപ്പറ്റിയതിനോ തെളിവുകളില്ല, വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചത് തന്റെ പ്രവര്‍ത്തികളാണെന്നതിന് തെളിവില്ലെന്നും കിരണ്‍ അപ്പീലില്‍ പറയുന്നു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ 10 വര്‍ഷം കഠിന തടവ് അനുഭവിക്കണമെന്നും പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നുമായിരുന്നു വിചാരണക്കോടതി ഉത്തരവ്. വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവ് പ്രതിക്ക് കോടതി […]

Kerala News

വിസ്മയയുടെ കേസിലെ അന്വേഷണ മികവിന് സംഘത്തെ നയിച്ച ഉദ്യോഗസ്ഥന് നടന്‍ മമ്മൂട്ടിയുടെ അഭിനന്ദനം

വിസ്മയ കേസിലെ അന്വേഷണ മികവിന് അന്വേഷണ സംഘത്തെ നയിച്ച ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. ബുധനാഴ്ച രാവിലെ കൊച്ചിയിലെ സിനിമാലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു മമ്മൂട്ടി അഭിനന്ദിച്ചത്. മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്കുമാര്‍.തലയോലപ്പറമ്പ് സ്വദേശിയാണ് പി.രാജ്കുമാര്‍ ലഹരി വിരുദ്ധ ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് അദ്ദേഹം ഹ്രസ്വ സിനിമകളും സംവിധാനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് മമ്മൂട്ടിയെ രാജ്കുമാര്‍ സന്ദര്‍ശിച്ചത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഷെയര്‍ ഡയറക്ടര്‍മാരായ എസ്.ജോര്‍ജ്, റോബര്‍ട്ട് […]

Kerala News

ഇനി കാരാഗൃഹ വാസം കിരണ്‍കുമാര്‍ പൂജപ്പുര ജയിലില്‍

വിസ്മയ സ്ത്രീധനപീഡന കേസിലെ പ്രതി കിരണ്‍ കുമാറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കിരണ്‍കുമാറിനെ അടച്ചത്. രാവിലെ 11 മണിയോടെയാണ് കിരണ്‍കുമാറിനെ കൊല്ലത്തു നിന്നും പൂജപ്പുര ജയിലിലെത്തിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു കിരണ്‍ കുമാറിന്റെ മറുപടി. കിരണിനൊപ്പം പൊലീസിന്റെ വലിയ സന്നാഹമാണ് ഉണ്ടായിരുന്നത്.കിരണ്‍ കുമാറിന് പത്ത് വര്‍ഷത്തെ കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ഇന്നലെയാണ് കോടതി ശിക്ഷയായി വിധിച്ചത്. അഞ്ചുവകുപ്പുകളിലായി 25 വര്‍ഷത്തെ കഠിനതടവാണ് വിധിച്ചത്. […]

Kerala News

പഴുതടച്ച അന്വേഷണത്തിലൂടെ 80-ാം ദിവസം കുറ്റപത്രം നൽകി ,വിസ്മയക്ക് നീതി കിട്ടിയതിൽ കേരള പോലീസ് അഭിമാനിക്കുന്നു,കുറിപ്പ്

വിസ്‌മയ കേസിൽ വിധി വന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കേരളാ പൊലീസ്.വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് 10 വർഷം കഠിനതടവും 12.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിൽ 25 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ‘പഴുതടച്ച അന്വേഷണത്തിലൂടെ 80-ാം ദിവസം കുറ്റപത്രം നൽകി വിസ്മയയ്ക്ക് നീതി ഉറപ്പാക്കാൻ കേരള പൊലീസിനായി. വിസ്‌മയക്ക് നീതി കിട്ടിയതിൽ കേരള പൊലീസ് അഭിമാനിക്കുന്നു. കിലോക്കണക്കിന് സ്വർണവും നോട്ടുകെട്ടുകളും മോഹിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന നരാധമന്മാർക്കും അവർക്ക് […]

Kerala News

സമയബന്ധിതമായി കേസ് അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞു; പോലീസിന് അഭിമാനിക്കാവുന്ന നേട്ടം; അന്വേഷണ സംഘം

കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് 10 വർഷം കഠിന തടവ് വിധിച്ചതിൽ പൂർണമായി തൃപ്തനാണെന്ന് റൂറൽ എസ്പി കെ.ബി രവി. സമയബന്ധിതമായി കേസ് അന്വേഷണം പൂർത്തിയാക്കാൻ സാധിച്ചുവെന്നും പോലീസിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും എസ്പി പറഞ്ഞു. കൂടാതെ കേസിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താനും സാധിച്ചുവെന്നും അതിൽ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി പി രാജ്കുമാർ പറഞ്ഞു. ആദ്യം സ്ഥലം […]

Kerala News

വിസ്മയ കേസ്;പ്രതി കിരൺ കുമാറിന് പത്ത് വർഷം തടവ്

സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവ് കിരൺ കുമാറിന് പത്ത് വർഷം തടവ്.പന്ത്രണ്ടര ലക്ഷം രൂപ പിഴ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത് […]

Kerala News

വിസ്മയയുടേത് ആത്മഹത്യ, താൻ നിരപരാധി,അച്ഛന് ഓര്‍മക്കുറവ്, നോക്കാന്‍ ആളില്ല,കിരൺ കുമാറിന്റെ വാദങ്ങൾ,സ്ത്രീധനത്തിനായി നിലത്തിട്ടു മുഖത്തു ചവിട്ടി, ഒരു അനുകമ്പയും പാടില്ല’

വീട്ടിൽ വൃദ്ധരായ മാതാപിതാക്കളുണ്ടെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും കോടതിയിൽ ആവശ്യപ്പെട്ട് കിരൺ കുമാർ. താൻ തെറ്റ് ചെയ്തിട്ടില്ല. വിസ്മയയുടേത് ആത്മഹത്യയാണെന്നും താൻ നിരപരാധിയാണെന്നും കിരൺ കുമാർ കോടതിയിൽ പറഞ്ഞു. വിധി പുറപ്പെടുവിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിന്‍റെ പ്രതികരണം.ന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്‍റെ ചുമതല തനിക്കെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍, പ്രതിയോട് അനുകമ്പ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വിധി സമൂഹത്തിന് സന്ദേശമാകണം. കേസ് വ്യക്തിക്കെതിരെ അല്ല, കോടതി വിധി […]

Kerala News

മുൻസീറ്റ് ഒഴിച്ചിട്ട് അച്ഛൻ കോടതിയിലേക്ക്;വിസ്മയയുടെ ആത്മാവ് കാറിലുണ്ട്,വിധി ഇന്ന്

മകൾക്ക് നൽകിയ വാഹനത്തിൽ വിസ്മയ കേസിന്റെ വിധി കേൾക്കാൻ അച്ഛൻ ത്രിവിക്രമൻ നായർ കോടതിയിലേക്ക്.തന്റെ മകളുടെ ആത്മാവ് കാറിലുണ്ടെന്നും അതുകൊണ്ടാണ് മുൻസീറ്റ് ഒഴിച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ കാർ വാങ്ങാൻ വിസ്മയയ്ക്കൊപ്പമാണ് പോയത്. അവൾ ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ത്രിവിക്രമൻ നായരും ഒരു ബന്ധുവുമാണ് കോടതിയിലേക്ക് പോകുന്നത്. ത്രിവിക്രമൻ നായർ വാഹനം ഓടിക്കുമ്പോൾ ബന്ധു പിൻസീറ്റിലാണിരിക്കുന്നത്.ഈ കാറിനെ ചൊല്ലിയാണ് കിരൺ വിസ്മയയെ മർദിച്ചിരുന്നത്.തനിക്ക് ഇഷ്ടമുള്ള കാറല്ല സ്ത്രീധനമായി ലഭിച്ചതെന്നും, വെന്റോ കാറാണ് താൻ ആവശ്യപ്പെട്ടിരുന്നതെന്നും പറഞ്ഞാണ് ഇയാൾ വിസ്മയയെ […]

error: Protected Content !!