കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ നാളെ കൊച്ചിയില്‍
കൊച്ചി: കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ, വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശത്തിന് കൊച്ചിയിലെത്തും. നാളെ രാത്രി കൊച്ചിയിലെത്തുന്ന കേന്ദ്ര മന്ത്രി ആഗസ്റ്റ് 30-ന് രാവിലെ 9.30ന് സ്വകാര്യ ടെലിവിഷന്‍ ചാനല്‍ ലുലു ബോള്‍ഗാട്ടി രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന ന്യൂസ് കോണ്‍ക്ലേവ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും.