തിരുപ്പതിദർശനത്തിനിടെ പുലിയുടെ ആക്രമണം; ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരൻ ആശുപത്രിയിൽ
തിരുപ്പതി ക്ഷേത്ര ദർശനത്തിനിടെ മൂന്ന് വയസുകാരനെ ഉളി ആക്രമിച്ചു. കാനന പാതയിലൂടെ ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് കൗഷിക്ക് എന്ന മൂന്ന് വയസുകാരനെ പുലി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലില്‍ വച്ചാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കൗഷികിന്റെ കുടുംബം ഹനുമാൻ ക്ഷേത്രത്തിന് സമീപം വിശ്രമിക്കുന്നതിനിടെ പുലി എത്തുകയായിരുന്നു. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിയതോടെ ആളുകള്‍ ബഹളം വയ്ക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടില്‍ […]