വിഷു ബമ്പര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം ഈ ടിക്കറ്റിന്
തിരുവനന്തപുരം: വിഷു ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം വിസി 490987 നമ്പറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ആലപ്പുഴയിലെ ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ലഭിച്ച നമ്പറുകള്‍, വിഎ 205272, വിബി 429992, വിസി 523085, വിഡി 154182, വിഇ 565485, വിജി 654490. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ ഇതുവരെ വിറ്റുപോയത് 41,84,893 ടിക്കറ്റുകളാണ്. മഴ കനത്തത് ചില ഇടങ്ങളില്‍ വില്‍പ്പനയെ ബാധിച്ചിരുന്നു. […]