വഞ്ചിയൂര്‍ വിഷ്ണു കൊലക്കേസ്; 13 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു
വഞ്ചിയൂര്‍ വിഷ്ണു വധക്കേസില്‍ പ്രതികളായ 13 ആര്‍എസ്എസ് പ്രവര്‍ത്തകരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. 12 പേര്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് 3 വര്‍ഷം തടവും വിധിച്ച കീഴ്ക്കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ് . പ്രതികള്‍ക്ക് വേണ്ടി അഡ്വ. ബി രാമന്‍ പിള്ള, അഡ്വ. പി വിജയഭാനു, അഡ്വ. അര്‍ജുന്‍ ശ്രീധര്‍ എന്നിവരാണ് ഹാജരായത്. 2008 ഏപ്രില്‍ ഒന്നിനാണ് തിരുവനന്തപുരം കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ വച്ച് […]
