എനിക്കിത് ഏറ്റവും സുന്ദരമായ കായിക ചിത്രമാണ്; ഹൃദയസ്പർശിയായ കുറിപ്പുമായി വീരാട് കോലി
ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ കളി മതിയാക്കുമ്പോൾ കണ്ണീരണിയുന്ന റാഫേൽ നദാലിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. കളത്തിൽ പരസ്പരം പോരടിച്ചിരുന്ന ഇരുവരും തമ്മിലുള്ള ആത്‌മബന്ധത്തെയാണ് സൈബർ ലോകം വാഴ്ത്തുന്നത്. ഇതേ അഭിപ്രായവുമായി ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിയും രംഗത്തുവന്നു. ചിരവൈരികൾക്ക് പരസ്പരം ഇങ്ങനെ വികാരഭരിതരാവാൻ കഴിയുമെന്ന് ആരുകണ്ടു എന്നാണ് കോലി പറയുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് കോലി നദാലിനെയും ഫെഡററെയും പുകഴ്ത്തി രംഗത്തുവന്നത്. (virat kohli federer nadal) ‘ചിരവൈരികൾക്ക് പരസ്പരം ഇങ്ങനെ വികാരഭരിതരാവാൻ കഴിയുമെന്ന് […]