സ്വപ്ന വാഹനം വാങ്ങാൻ ചാക്കിൽ നാണയങ്ങളുമായി യുവാവ്; കണ്ണുതള്ളി ഷോറൂമിലെ ജീവനക്കാർ
ഇഷ്ട വാഹനം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആസാമിലെ ബാര്‍പേട്ട ജില്ലയിലെ ചെറുകിട വ്യാപാരിയായ യുവാവ് സ്വപ്ന വാഹനം വാങ്ങുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വാഹനം വാങ്ങണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അതിനായി സാധാരണ പണം ശേഖരിക്കും. ഈ അസാം സ്വദേശിയും ഏഴോ എട്ടോ മാസം കൊണ്ട് സ്കൂട്ടര്‍ വാങ്ങാനുള്ള പണം സ്വരൂപിച്ചുഎന്നാല്‍ അതെല്ലാം നാണയങ്ങളായിരുന്നുവെന്ന് മാത്രം. സ്കൂട്ടര്‍ വാങ്ങാന്‍ പണമായപ്പോള്‍ അതുമായി ഹൗലിയിലെ ഷോറൂമിലെത്തി. പക്ഷേ കണ്ണുതള്ളിയത് ഷോറൂമിലെ ജീവനക്കാർക്കായിരുന്നു. വലിയൊരു ചാക്കുമായാണ് യുവാവ് ഷോറൂമിലെത്തിയത്. […]


