വിവാഹശേഷം കൂട്ടുകാര്‍ക്കൊപ്പം രാത്രി ഒമ്പതുവരെ ചെലവഴിക്കാം;ഭർത്താവിനെ ഫോൺ വിളിച്ച് ശല്യം ചെയ്യില്ല;ഇതൊരു വൈറൽ ഉടമ്പടി
വിവാഹിതനായാലും തങ്ങളുടെ കൂട്ടുകാരനെ അത്ര പെട്ടെന്നൊന്നും ഭാര്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിച്ച് ഒരുകൂട്ടം സുഹൃത്തുക്കൾ.ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെ സുഹൃത്തുക്കള്‍ക്കാണ് കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന ഉടമ്പടി ഒപ്പിട്ടുനല്‍കിയത്.ചിരകാല സുഹൃത്തുക്കളും ബാഡ്മിന്‍റണ്‍ കളിക്കാരുമുള്‍ക്കൊള്ളുന്ന പതിനേഴ് പേരടങ്ങുന്ന “ആശാനും ശിഷ്യന്മാരും” അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാണ് രഘു. ഗ്രൂപ്പിലെ അംഗങ്ങളുടെ വിവാഹത്തിന് ചെറിയൊരു സര്‍പ്രൈസ് നല്‍കുകയെന്നത് സുഹൃത്തുക്കള്‍ക്കിടയില്‍ പതിവുള്ള കാര്യമാണ്.അങ്ങനെ വിവാഹത്തിന് തൊട്ട് മുമ്പ് തന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയ ശേഷം […]
