Kerala News

‘അത് പൊളിച്ചു’ഇതൊരു ഒന്നൊന്നര കല്യാണ വീട് വൈറൽ വീഡിയോ പങ്കിട്ട് മന്ത്രി വി. ശിവൻകുട്ടി

  • 24th June 2022
  • 0 Comments

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കല്യാണ വീട്ടിലെ വീഡിയോ പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി.പന്തലിൽ നിന്ന് ഉച്ചത്തിൽ കേൾക്കുന്ന പാട്ടിനൊത്ത് ഭക്ഷണക്കലവറയിൽ ആസ്വദിച്ച് ചുവട് വയ്ക്കുന്ന ഒരു കൂട്ടം ആളുകൾ ആണ് വിഡിയോയിൽ ഉള്ളത്.കണ്ണൂർ ജില്ലയിലെ പള്ളിപ്രം എന്ന സ്ഥലത്തുള്ള വിവാഹ വേളയാണ് ഈ വീഡിയോ ദൃശ്യങ്ങളിലുളളതെന്ന് കമന്റുകളിൽ പറയുന്നു. മന്ത്രി ഷെയർ ചെയ്ത വീഡിയോയ്ക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ നിരവധി പേരാണ് പ്രതികരണമറിയിച്ചിട്ടുള്ളത്.’അത് പൊളിച്ചു’ എന്ന തലക്കെട്ടോടെയാണ് മന്ത്രി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന […]

National News

ഫാറൂഖിന്റെ പ്രസംഗം,സുപ്രിയക്കൊപ്പമുള്ള സൗഹൃദ സംഭാഷണത്തിന് നേരെ ട്രോള്‍ മഴ,ട്രോളിയവർക്ക് തരൂരിന്‍റെ മറുപടി

  • 8th April 2022
  • 0 Comments

ലോക്സഭ സെഷനിടെ എന്‍സിപി എം.പി സുപ്രിയ സുലേയുമായി ശശി തരൂർ എം പി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പ്രസംഗിക്കുന്നതിനിടെയാണ് പിന്‍സീറ്റിലിരുന്ന ശശി തരൂര്‍ മുന്നോട്ടാഞ്ഞ് മുന്‍ സീറ്റിലെ സുപ്രിയ സുലേയുമായി സംസാരിക്കുന്നത്.അല്ലു അര്‍ജുന്‍ സിനിമയിലെ ‘ശ്രീവള്ളി’ തുടങ്ങി നിരവധി സിനിമാ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വീഡിയോ ദൃശ്യങ്ങള്‍ ട്രോളുകളായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി തന്നെ രംഗത്തെത്തി. ഫാറൂഖ് അബ്ദുള്ള ലോക്സഭയിൽ […]

Local

കുട്ടികള്‍ക്ക് ഫുട്‌ബോളും ,ജേഴ്‌സിയുമായി ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷനും

നിലമ്പൂര്‍: ഫുട്‌ബോള്‍ പന്തിന് വേണ്ടി കുട്ടികള്‍ യോഗം ചേര്‍ന്ന സുശാന്ത് നിലമ്പൂരിന്റെ ഫെയ്‌സ്ബുക്ക് വിഡിയോ കണ്ട് ,കുട്ടികള്‍ക്ക് സഹായഹസ്തവുമായി ക്ലബ് ഷമീറിയന്‍സ് ഫൗണ്ടേഷനും നിലമ്പൂരിലെത്തി. ഏറെ കൗതുകമുണര്‍ത്തുന്ന രൂപത്തില്‍ യോഗം സംഘടിപ്പിച്ച കുട്ടികളുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഫുട്‌ബോളും സമ്മാനങ്ങളും കുട്ടികള്‍ക്ക് കൈമാറി മുന്നോട്ടുള്ള കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായവും, വാഗ്ദാനം ചെയ്തു. ഷമീര്‍ പറപ്പാറ, അഡ്വ: ഷമീര്‍ കുന്ദമംഗലം, ഇ.സി ഷമീര്‍, ഷമീര്‍ വൈറ്റ് ലൈന്‍, ഷമീര്‍ മുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.

Adventure

പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടിയായ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌കാരം

പുഴയേത്, റോഡേത് എന്ന് തിരിച്ചറിയാനാകാതെ വെള്ളം കയറിയപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായ ആറാം ക്ലാസുകാരന് കര്‍ണാടക സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പുരസ്‌കാരം. ഓഗസ്റ്റ് 15, വ്യാഴാഴ്ച റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്കിടെയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് ബി ആണ് പുരസ്‌കാരം നല്‍കിയത്. കര്‍ണാടകയിലെ പ്രളയത്തില്‍ കൃഷണ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ വെങ്കിടേഷ് ആംബുലന്‍സിനു മുന്നില്‍ വഴികാട്ടിയായി ഒാടുകയായിരുന്നു. അരയോളം വെള്ളത്തില്‍ അതിസാഹസികമായാണ് വെങ്കിടേഷ് ആംബുലന്‍സിന് വഴികാട്ടി മുന്നോട്ട് നീങ്ങിയത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി […]

error: Protected Content !!