ഹാള്‍ടിക്കറ്റില്‍ സണ്ണിലിയോണിന്റെ ചിത്രം;വൈറൽ,അന്വേഷണം
ഹാള്‍ടിക്കറ്റില്‍ സണ്ണിലിയോണിന്റെ ചിത്രം അച്ചടിച്ച് വന്ന സംഭവത്തിൽ അന്വേഷണം.ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരമാണ് ബോളിവുഡ് താരത്തിന്റെ ചിത്രം ആലേഖനം ചെയ്തത്. ഹാൾ ടിക്കറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവത്തിൽ കർണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കിയത്.കര്‍ണാടക രുദ്രപ്പ കോളേജില്‍ പരീക്ഷയ്‌ക്കെത്തിയ പരീക്ഷാര്‍ഥിയുടെ ഫോട്ടോയാണ് മാറിപ്പോയത് ഇത് ശ്രദ്ധയില്‍പെട്ട പ്രിന്‍സിപ്പല്‍ സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരീക്ഷയ്ക്കു വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്‌ലോഡ് ചെയ്യുന്ന ചിത്രമായിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുകയെന്ന് വിദ്യാഭ്യാസ […]
