‘ഡിയർ കെഎസ്ആർടിസി എം.ഡി, 800 രൂപയും ചിലവും ദിവസക്കൂലി തരൂ, വണ്ടി ഞങ്ങളോടിച്ചോളാം’; വൈറലായി കുറിപ്പ്
ജീവനക്കാരുടെ പണിമുടക്ക്, യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടർ, കൺസെഷൻ പാസ് വാങ്ങാൻ കുട്ടിക്കൊപ്പം പോയ പിതാവിനെ മർദിക്കൽ തുടങ്ങി ഈയടുത്ത് കെഎസ്ആർടിസിയെപ്പറ്റി വിവാദങ്ങൾ വാർത്തകളിൽ നിറഞ്ഞത്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു സ്വകാര്യ ബസ് ജീവനക്കാരൻറെ പേരിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ് വൈറലാകുകയാണ്. കെ.എസ്.ആർ.ടി.സി. എം.ഡിക്ക് എന്ന പേരിലാണ് കുറപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കെ.എസ്.ആർ.ടി.സി. എന്ന ഹാഷ്ടാഗോടെയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 800 രൂപയും ചിലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം എന്നു തുടങ്ങുന്ന കുറിപ്പാണ് സാമൂഹമാധ്യമങ്ങളിൽ […]
