വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, മകളെ ഷാര്‍ജയില്‍ സംസ്‌കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി
കൊച്ചി: ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മരണത്തില്‍ കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാനും മകള്‍ വൈഭവിയുടെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കുമെന്നും ധാരണയായെന്ന് കുടുംബം കോടതിയെ അറിയിച്ചു. വിപഞ്ചികയുടെ മൃതദേഹം രാജ്യത്തെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ എംബസിക്ക് കോടതി നിര്‍ദേശം നല്‍കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച്ച നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇന്നലെ ദുബായ് ഇന്ത്യന്‍ കോണ്‍സുലറ്റില്‍ നടന്ന ചര്‍ച്ചയിലാണ് കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്ന ഭര്‍ത്താവിന്റെ […]
