Kerala News

ഐ ഫോണ്‍ വിവാദം;വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ്

  • 20th March 2021
  • 0 Comments

ഐ ഫോണ്‍ വിവാദത്തില്‍ സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടിസ് അയച്ചു. ഈ മാസം 23ന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടിസില്‍ ആവശ്യം.നോട്ടിസ് കൈപ്പറ്റിയില്ലെങ്കില്‍ കോടതിയെ സമീപിച്ച് വാറന്റ് വാങ്ങാനും നീക്കമുണ്ട്. മുന്‍പും നോട്ടിസ് അയച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. നോട്ടിസ് ലഭിച്ചില്ലെന്നായിരുന്നു വിശദീകരണം. തിരുവനന്തപുരത്തെ എകെജി ഫ് ളാറ്റ് വിലാസത്തിലാണ് ഇത്തവണ നോട്ടിസ് അയച്ചിരിക്കുന്നത്. യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായി ഇ ഡി […]

ഐഫോൺ വിവാദം; കോടിയേരിയുടെ ഭാര്യ കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല

  • 10th March 2021
  • 0 Comments

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ചോദ്യം ചെയ്യലിനായി കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല. ഇന്നു രാവിലെ പതിനൊന്നിന് കൊച്ചി ഓഫിസില്‍ ഹാജരാവാനാണ്, സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന സംഘം വിനോദിനിക്കു നോട്ടീസ് നല്‍കിയിരുന്നത്. സന്തോഷ് ഈപ്പനിൽ നിന്ന് താൻ ഫോൺ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നും വിനോദിനി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു. ഫോൺ നൽകിയത് സ്വപ്ന സുരേഷിനാണെന്നും അത് ആർ‍ക്കൊക്കെ ലഭിച്ചെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പനും പ്രതികരിച്ചിരുന്നു. കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിനോദിനി മാധ്യമങ്ങളോടു […]

error: Protected Content !!