ചരിത്രത്തിലെ ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ്; ഏഴ് പേർക്ക് ജീവൻ നൽകി വിനോദ് യാത്രയായി
ഏറ്റവും വലിയ അവയവദാന നടപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളജ്. അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശി വിനോദിൽ നിന്ന് സ്വീകരിച്ചത് 8 അവയവങ്ങളാണ്.ഏഴ്പേർക്ക് അവയവദാനത്തിലൂടെ പുതുജീവൻ പകർന്നാണ് വിനോദ് യാത്രയായത് ഡിസംബർ 30ന് കൊല്ലത്ത് കല്ലും താഴത്തിനും ബെപ്പാസിനും ഇടക്ക് വെച്ചാണ് തന്റെ ഇരുചക്രവാഹനം സ്വകാര്യബസിന് പുറകിൽ ഇടിച്ച് വിനോദിന് അപകടം സംഭവിക്കുന്നത്. . തലയ്ക്ക് മാരകമായി പരിക്കേറ്റ വിനോദിന് ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്ക് കൊണ്ടുപോകും. […]